കേ​ര​ളാ ച​ല​ഞ്ചേ​ഴ്സ്, ചാ​ന്പ്യ​ൻ​സ് എ​ഫ്സി, മ​ല​പ്പു​റം ബ്ര​ദേ​ഴ്സ്, ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി ടീ​മു​ക​ൾ​ക്ക് ജ​യം
Wednesday, October 4, 2017 10:39 AM IST
കു​വൈ​ത്ത് സി​റ്റി: കെ​ഫാ​ക് സീ​സ​ണ്‍ സി​ക്സി​ന്‍റെ ഗ്രൂ​പ്പ് ബി​യി​ലെ മ​ത്സ​ര​ങ്ങ​ളി​ൽ കേ​ര​ളാ ച​ല​ഞ്ചേ​ഴ്സ്, ചാ​ന്പ്യ​ൻ​സ് എ​ഫ്.​സി, മ​ല​പ്പു​റം ബ്ര​ദേ​ഴ്സ്, ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി ടീ​മു​ക​ൾ​ക്ക് ജ​യം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ കേ​ര​ളാ ച​ല​ഞ്ചേ​ഴ്സ് മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് സി​യ​സ്കോ കു​വൈ​ത്തി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ച​ല​ഞ്ചേ​ഴ്സി​ന് വേ​ണ്ടി വി​നോ​ജ് ഹാ​ട്രി​ക് നേ​ടി​യ​പ്പോ​ൾ മ​റ്റൊ​രു ഗോ​ൾ ബി​ജു​വി​ന്‍റെ വ​ക​യാ​യി​രു​ന്നു. വ​ന്പ·ാ​ർ ഏ​റ്റു​മു​ട്ടി​യ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് മ​ല​പ്പു​റം ബ്ര​ദേ​ഴ്സ് അ​ൽ​ഫോ​സ് റൗ​ദ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​ല​പ്പു​റം ബ്ര​ദേ​ഴ്സി​ന് വേ​ണ്ടി അ​ബ്ബാ​സും, സ​ലീ​മും ഓ​രോ ഗോ​ൾ നേ​ടി​യ​പ്പോ​ൾ അ​ൽ​ഫോ​സ് റൗ​ദ​ക്ക് വേ​ണ്ടി റ​ഷീ​ദ് ഒ​രു ഗോ​ൾ നേ​ടി.

ക​രു​ത്ത·ാ​രു​ടെ പോ​രാ​ട്ടം ക​ണ്ട മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ശ​ക്ത​രാ​യ ബ്ര​ദേ​ഴ്സ് കേ​ര​ള​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ചാ​ന്പ്യ​ൻ​സ് എ​ഫ്സി പ​രാ​ജ​യ​പ്പെ​ടു​ത്തി. ചാ​ന്പ്യ​സി​നു വേ​ണ്ടി വ​സീ​മും , കി​ഷോ​റും ബ്ര​ദേ​ഴ്സി​ന് വേ​ണ്ടി ര​ഞ്ജു​വു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സ് കു​വൈ​ത്ത് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് കു​വൈ​ത്ത് കേ​ര​ളാ സ്റ്റാ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ബ്ലാ​സ്റ്റേ​ഴ്സി​നു വേ​ണ്ടി മു​ഹ​മ്മ​ദ് ഷാ​ഫി​യാ​ണ് ഗോ​ൾ നേ​ടി​യ​ത് . മാ​സ്റ്റേ​ഴ്സ് ലീ​ഗി​ലെ മ​ത്സ​ര​ങ്ങ​ളി​ൽ ചാ​ന്പ്യ​ൻ​സ് എ​ഫ്സി അ​ൽ​ഫോ​സ് റൗ​ദ​യേ​യും (20) ബി​ഗ്ബോ​യ്സ് സ്പാ​ർ​ക്സ് എ​ഫ്സി​യെ​യും (10 ) യം​ഗ്ഷോ​ട്ടേ​ഴ്സ് സി​എ​ഫ്സി സാ​ൽ​മി​യ​യെ​യും (10) പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ബ്ലാ​സ്റ്റേ​ഴ്സ് കു​വൈ​ത്ത് കേ​ര​ളാ ച​ല​ഞ്ചേ​ഴ്സ് മ​ത്സ​രം (11) സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു.

മാ​സ്റ്റേ​ഴ്സ് ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ മാ​ൻ ഓ​ഫ് ഡി ​മാ​ച്ചാ​യി തോ​മ​സ് (ചാ​ന്പ്യ​ൻ​സ് എ​ഫ്സി) സ​ജി രാ​ജ (ബി​ഗ് ബോ​യ്സ് ) ശ​റ​ഫു​ദ്ധീ​ൻ (യം​ഗ് ഷൂ​ട്ടേ​ർ​സ്) അ​ബ്ബാ​സ് (കേ​ര​ളാ ച​ല​ഞ്ചേ​ഴ്സ് ) എ​ന്നി​വ​രെ​യും സോ​ക്ക​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ വി​നോ​ജ് (കേ​ര​ളാ ച​ല​ഞ്ചേ​ഴ്സ് ), സ​ഹീ​ർ (മ​ല​പ്പു​റം ബ്ര​ദേ​ഴ്സ്) മു​ഹ്സി​ൻ (ചാ​ന്പ്യ​ൻ​സ് എ​ഫ്.​സി) ആ​ൻ​സ​ൻ ജെ​റി ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു . കു​വൈ​ത്ത് എ​ഞ്ചി​നീ​റിം​ഗ് ഫോ​റം സീ​നി​യ​ർ അം​ഗ​മാ​യ അ​രു​ണ്‍ ഡേ​വി​ഡ്സ​ണും , ക​ണ്‍​വീ​ന​ർ ശ്രീ​കു​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ഗ്രൂ​പ്പ് എ ​യി​ലെ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ