യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ല​ക്ട്രി​ക് വാ​ഹ​ന ചാ​ർ​ജിം​ഗ് ഹ​ബ് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ഒ​രു​ങ്ങു​ന്നു
Wednesday, June 13, 2018 10:33 PM IST
ബ​ർ​ലി​ൻ: ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യാ​നു​ള്ള യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ഇ ​മൊ​ബി​ലി​റ്റി ഹ​ബ് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ഒ​രു​ങ്ങു​ന്നു. സ്വി​സ് ഉൗ​ർ​ജ ക​ന്പ​നി​യാ​യ ഇ​ബി​എ​ൽ ആ​ണ് പ​ദ്ധ​തി​ക്കു പി​ന്നി​ൽ.

ബാ​സ​ലി​ൽ നി​ർ​മി​ക്കു​ന്ന ഹ​ബി​ൽ പ്ര​തി​ദി​നം 130,000 കാ​റു​ക​ൾ ചാ​ർ​ജ് ചെ​യ്യാം. 280 ചാ​ർ​ജിം​ഗ് പോ​യി​ന്‍റു​ക​ൾ സ്ഥാ​പി​ക്കും. ഇ​തി​ൽ അ​റു​പ​തെ​ണ്ണം സൂ​പ്പ​ർ ചാ​ർ​ജ​റു​ക​ളാ​യി​രി​ക്കും.

ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ​ക്കു​ള്ള വ​ർ​ക്ക്ഷോ​പ്പു​ക​ളും കോ ​വ​ർ​ക്കിം​ഗ് സ്പേ​സു​ക​ളും ക​ണ്‍​സ​പ്റ്റ് സ്റ്റോ​റു​ക​ളും ഇ​ല​ക്ട്രി​ക് കാ​ർ നി​ർ​മാ​താ​ക്ക​ൾ​ക്കാ​യു​ള്ള ഷോ​റൂ​മു​ക​ളും ഹ​ബി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും.

2022 ഓ​ടെ രാ​ജ്യ​ത്തെ ആ​കെ വാ​ഹ​ന​ങ്ങ​ളി​ൽ പ​തി​ന​ഞ്ച് ശ​ത​മാ​ന​വും ഇ​ല​ക്ട്രി​ക്കാ​യി​രി​ക്ക​ണ​മെ​ന്ന​താ​ണ് സ്വി​സ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യം. യൂ​റോ​പ്പി​ലെ മി​ക്ക സ​ർ​ക്കാ​രു​ക​ളും ഹ​രി​തോ​ർ​ജ്ജ​ത്തെ സ​ർ​വാ​ൽ​ഥ​നാ സ്വാ​ഗ​തം ചെ​യ്യു​ന്പോ​ൾ പ്ര​കൃ​തി​യെ സ്നേ​ഹി​യ്ക്കു​ന്ന​വ​ർ​ക്കു​ള്ള ഒ​രു ത​ലോ​ട​ലാ​യി സ്വി​സ് സം​രം​ഭം.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ