എംകെസിഎ യുടെ പൊന്നോണം സെപ്റ്റംബർ 8 ന് മാഞ്ചസ്റ്ററിൽ
Saturday, August 4, 2018 5:39 PM IST
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്‍റെ (ങഗഇഅ) "പൊന്നോണം 2018' സെപ്റ്റംബർ 8 ന് ലോംഗ് സൈറ്റ് സെന്‍റ് ജോസഫ് സീറോ മലബാർ കമ്യൂണിറ്റി ഹാളിൽ നടക്കും.

വിഭവ സമൃദ്ധമായ ഓണസദ്യക്കുശേഷം നടക്കുന്ന ആഘോഷ പരിപാടികളിൽ ഈ വർഷത്തെ പ്രത്യേകത സംഘടനയിലെ കലാകാരികൾ അണിയിച്ചൊരുക്കുന്ന മെഗാ തിരുവാതിര, കെസിവൈഎൽ കുട്ടികളുടെ ന്യത്ത നിശ, കുട്ടികൾക്കും മുതിർന്നവർക്കുള്ള ഗെയിംസ്, എംകെസിഎയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള കലാകാരൻമാർ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ എന്നിവയും ഉൾപ്പെടുന്നു.

എംകെസിഎയുടെ ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സര വിജയിക്കുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്യും. ഓണാഘോഷ പരിപാടികളിൽ സംബന്ധിക്കുവാൻ എല്ലാ അംഗങ്ങളെയും എംകെസിഎ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്‍റ് ജിജി എബ്രഹാം, സെക്രട്ടറി ജിജോ കിഴക്കേക്കാട്ടിൽ എന്നിവർ സ്വാഗതം ചെയ്തു.

വിലാസം: St Joseph Syro Malabar Hall, Portlad Crescent Longsight, Manchester, M13 0BU.

റിപ്പോർട്ട് :അലക്സ് വർഗീസ്