ടാഗോർ ഗാർഡൻ നിർമൽ ഹൃദയ് ഇടവകയിൽ എട്ടുനോമ്പ് ആചരണവും പരിശുദ്ധ കന്യകാ മറിയത്തിന്‍റെ അമലോത്ഭവ തിരുനാളും
Friday, August 31, 2018 9:05 PM IST
ന്യൂഡൽഹി: ടാഗോർ ഗാർഡൻ നിർമ്മൽ ഹൃദയ് സീറോ മലബാർ ഇടവകയിൽ എട്ടുനോമ്പ് ആചരണവും പരിശുദ്ധ കന്യാമറിയത്തിന്‍റെ അമലോത്ഭവ തിരുനാളും ഓഗസ്റ്റ് 31 ന് (വെള്ളി) തുടക്കം കുറിച്ചു.

വൈകിട്ട് 6.45ന് വികാരി റവ. ഫാ. മാത്യു അക്കൂറ്റ് കൊടിയേറ്റി. തുടർന്നു ഫാ. ജിന്‍റെ കെ. ടോമിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും വചനസന്ദേശവും നൊവേനയും ലദീഞ്ഞും നടന്നു.

സെപ്റ്റംബർ ഒന്നിന് (ശനി) വൈകിട്ട് 7-ന് വെരി. റവ. മോൺ. സിറിയക് കൊച്ചാലുങ്കലിന്‍റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും വചനസന്ദേശവും നൊവേനയും ലദീഞ്ഞും നടക്കും.

രണ്ടിന് (ഞായർ) രാവിലെ 7.30 ന് വികാരി ഫാ. മാത്യു അക്കൂറ്റിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും വചനസന്ദേശവും നൊവേനയും ലദീഞ്ഞും നടക്കും.

മൂന്നിന് വൈകിട്ട് ഏഴിന് ഫാ. ഡേവിസ് കള്ളിയത്ത് പറന്പിലിന്‍റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും വചന സന്ദേശവും നൊവേനയും ലദീഞ്ഞും നടക്കും.

നാലിന് (ചൊവ്വാ) രാവിലെ 7-ന് ഫാ. വിനോദ് ചെന്നക്കാട്ടുകുന്നേലിന്‍റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും വചനസന്ദേശവും നൊവേനയും ലദീഞ്ഞും നടക്കും.

അഞ്ചു മുതൽ എട്ടു വരെ തീയതികളിൽ വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. വർഗീസ് ഇത്തിത്തറ, മോൺ. സ്റ്റാൻലി പുൽപ്രയിൽ, ഫാ. അനീഷ് വയലാമണ്ണിൽ, ഫാ. ബിനോയ് കൂട്ടുങ്കൽ എന്നിവർ കാർമികത്വം വഹിക്കും.

ഒന്പതിന് തിരുനാൾ ദിവസം വൈകുന്നേരം നാലിന് 4-ന് പഞ്ചാബി ബാഗ് സെന്‍റ് മാർക്ക് ദേവാലയത്തിൽ നടക്കുന്ന ആഘോഷമായ പാട്ടുകുർബാനക്ക് ഫാ. ഷിന്‍റോ പുലിക്കുഴിയിൽ പ്രധാന കാർമികത്വം വഹിക്കും. ഫാ. പയസ് മലേക്കണ്ടത്തിൽ വചന സന്ദേശം നടക്കും തുടർന്ന് ലദീഞ്ഞ്, പരിശുദ്ധ കുർബാനയുടെ വാഴ്വ്, പ്രസുദേന്തി വാഴ്ച, എന്നിവ നടക്കും.

10ന് (തിങ്കൾ) വൈകിട്ട് 7-ന് ടാഗോർ ഗാർഡൻ പള്ളിയിൽ മരിച്ച വിശ്വാസികളുടെ ഓർമ്മ ആചരിച്ചുകൊണ്ടുള്ള ദിവ്യബലിയും ഒപ്പീസോടും കൂടി തിരുനാൾ ആചരണത്തിന് സമാപനമാകും.

റിപ്പോർട്ട്: പി.എൻ. ഷാജി