പേ​പ്പ​ൽ സെ​മി​നാ​രി​യി​ൽ​നി​ന്നും കേ​ര​ള​ത്തി​നു കൈ​ത്താ​ങ്ങ്
Monday, September 3, 2018 11:41 PM IST
പൂ​ന: പൂ​ന പേ​പ്പ​ൽ സെ​മി​നാ​രി​യി​ൽ നി​ന്നും മ​ല​യാ​ളി വൈ​ദീ​ക വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ മാ​ർ​ത്തോ​മ മ​ല​യാ​ള സ​മാ​ജ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ര​ള​ത്തി​ലെ ദു​രി​ത മേ​ഖ​ല​ക​ളി​ലേ​യ്ക്ക് അ​വ​ശ്യ​വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ ഏ​ഴ് ട്ര​ക്കു​ക​ൾ എ​ത്തി​ച്ചു.

ഓ​ഗ​സ്റ്റ് 19 മു​ത​ൽ 29 വ​രെ നീ​ണ്ടു​നി​ന്ന ’ഡൂ ​ഫോ​ർ കേ​ര​ള’ എ​ന്ന ക്യാ​ന്പ​യി​നി​ലൂ​ടെ പൂ​ന​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ഫ്ളാ​റ്റു​ക​ൾ, ഷോ​പ്പിം​ഗ് മാ​ളു​ക​ൾ, സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ തു​ട​ങ്ങി​യ​വ​രി​ൽ​നി​ന്ന് സം​ഭ​രി​ച്ച ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, മ​രു​ന്നു​ക​ൾ, സാ​നി​റ്റേ​ഷ​ൻ സാ​മ​ഗ്രി​ക​ൾ എ​ന്നി​വ അ​ട​ങ്ങി​യ എ​ഴു​പ​ത് ട​ണ്‍ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ൽ എ​ത്തി​ച്ച​ത്.

പ്ര​ള​യ ദു​രി​ത​ത്തി​ൽ ഏ​റെ ക്ലേ​ശി​ക്കു​ന്ന കോ​ട്ട​പ്പു​റം, പ​റ​വൂ​ർ, ആ​ലു​വ, വ​രാ​പ്പു​ഴ, കൊ​ച്ചി, പു​ന​ലൂ​ർ, ഇ​ടു​ക്കി എ​ന്നി​വി​ട​ങ്ങ​ളി​ലെ രൂ​പ​താ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും സ​ഭാ​സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി​യു​മാ​ണ് ഇ​വ ആ​വ​ശ്യ​ക്കാ​രി​ലേ​യ്ക്ക് എ​ത്തി​ച്ച​ത്. പൂ​ന​യി​ലെ നാ​ന​ജാ​തി മ​ത​സ്ഥ​രു​ടെ നി​ർ​ലോ​ഭ​മാ​യ സ​ഹ​ക​ര​ണ​മാ​ണ് ഈ ​ക്യാ​ന്പ​യി​നു​ണ്ടാ​യ​ത്. പേ​പ്പ​ൽ സെ​മി​നാ​രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​വി​ൻ​സ​ന്‍റ് ക്രാ​സ്ത, ഡീ​നോ​ബി​ളി കോ​ളേ​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ജേ​ക്ക​ബ് കു​ള​ങ്ങ​ര എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി​യ ക്യാ​ന്പ​യി​നി​ൽ പേ​പ്പ​ൽ സെ​മി​നാ​രി​യി​ലെ വൈ​ദീ​ക വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു പു​റ​മേ ഡീ​നോ​ബി​ളി കോ​ളേ​ജ്, എ​സ്. വി. ​ഡി. സെ​മി​നാ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ വൈ​ദീ​ക​രും, വൈ​ദീ​ക വി​ദ്യാ​ർ​ത്ഥി​ക​ളും, ക്യാ​ന്പ​സി​ലെ സി​സ്റ്റേ​ഴ്സും പ​ങ്കു​ചേ​ർ​ന്നു. ദു​രി​ത മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി വൈ​ദീ​ക വി​ദ്യാ​ർ​ത്ഥി​ക​ള​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തു​ട​ർ പ​ദ്ധ​തി​ക​ൾ വി​ഭാ​വ​നം ചെ​യ്തു​വ​രു​ന്ന​താ​യി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​വി​ൻ​സ​ന്‍റ് ക്രാ​സ്ത അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സി​റി​ൾ വ​ല്ലോം​കു​ന്നേ​ൽ