ഭാ​ഷാ​വി​വേ​ച​നം: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യ്ക്കും കേ​ന്ദ്ര​ത്തി​നും കോ​ട​തി നോ​ട്ടീ​സ്
Monday, September 3, 2018 11:42 PM IST
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ള​മ​ട​ക്ക​മു​ള്ള പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളോ​ടു​ള്ള വി​വേ​ച​നം ചൂ​ണ്ടി​ക്കാ​ട്ടി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യ്ക്കും കേ​ന്ദ്ര​സ​ർ​ക്കാ​രി​നും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്. പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് സി​ദ്ധാ​ർ​ഥ് മൃ​ദു​ലി​ന്‍റെ ന​ട​പ​ടി. ന​വം​ബ​ർ 26-ന് ​കോ​ട​തി ഹ​ർ​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

നി​ല​വി​ലു​ള്ള അ​ഡ്മി​ഷ​ൻ പ്ര​ക്രി​യ അ​നു​സ​രി​ച്ച് പ്ല​സ്ടു​വി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് ല​ഭി​ച്ച നാ​ലു വി​ഷ​യ​ങ്ങ​ളു​ടെ ശ​രാ​ശ​രി മാ​ർ​ക്ക് ക​ണ​ക്കാ​ക്കി​യാ​ണ് ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്. ഇ​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്രോ​സ്പെ​ക്ട​സി​ൽ ഐ​ശ്ചി​ക വി​ഷ​യ​ങ്ങ​ളു​ടെ ലി​സ്റ്റും ന​ൽ​കി​യി​ട്ടു​ണ്ട്.

വി​ദേ​ശ​ഭാ​ഷ​ക​ൾ​ക്കും മ​റ്റു വി​ഷ​യ​ങ്ങ​ൾ​ക്കും ഒ​പ്പം ലി​സ്റ്റി​ൽ ചേ​ർ​ത്തി​രി​ക്കു​ന്ന ഇ​ന്ത്യ​ൻ ഭാ​ഷ​ക​ൾ ഹി​ന്ദി, സം​സ്കൃ​തം, ബം​ഗാ​ളി, പ​ഞ്ചാ​ബി എ​ന്നി​വ മാ​ത്ര​മാ​ണ്. ഈ ​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടാ​ത്ത വി​ഷ​യ​ങ്ങ​ൾ ബെ​സ്റ്റ് ഫോ​റി​നാ​യി പ​രി​ഗ​ണി​ക്കാ​റി​ല്ല. ഭ​ര​ണ​ഘ​ട​ന​യു​ടെ എ​ട്ടാം പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള എ​ല്ലാ ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളും കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യാ​യ ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു ഹ​ർ​ജി​ക്കാ​രു​ടെ വാ​ദം.

യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഈ ​ന​ട​പ​ടി പ്ര​ഥ​മ​ദൃ​ഷ്ട്യാ ഭാ​ഷാ​പ​ര​മാ​യ വി​വേ​ച​ന​മാ​ണെ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ ജ​സ്റ്റീ​സ് സി​ദ്ധാ​ർ​ത് മൃ​ദു​ൽ നി​രീ​ക്ഷി​ച്ചു. കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യാ​യ ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി എ​ന്തു​കൊ​ണ്ടു ചി​ല പ്രാ​ദേ​ശി​ക ഭാ​ഷ​ക​ൾ മാ​ത്രം പ്ര​വേ​ശ​ന​ത്തി​നു​ള്ള മാ​ന​ദ​ണ്ഡ​മാ​യി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു എ​ന്ന കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​നു കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കു​വാ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ അ​ഭി​ഭാ​ഷ​ക​നു സാ​ധി​ച്ചി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യ്ക്കും കേ​ന്ദ്ര സ​ർ​ക്കാ​രി​നും നോ​ട്ടീ​സ് അ​യ​യ്ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.