ടാഗോർ ഗാർഡൻ നിർമ്മൽ ഹൃദയ് പള്ളിയിലെ തിരുനാൾ സമാപിച്ചു
Monday, September 10, 2018 8:22 PM IST
ന്യൂഡൽഹി: ടാഗോർ ഗാർഡൻ നിർമ്മൽ ഹൃദയ് പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്‍റെ അമലോത്ഭവ തിരുനാൾ പഞ്ചാബി ബാഗ് സെന്‍റ് മാർക്ക് ദേവാലയത്തിൽ ഭക്തിനിർഭരമായി പര്യവസാനിച്ചു.

ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. ഷിന്‍റോ പുലികുഴിയിൽ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. പയസ് മലേക്കണ്ടത്തിൽ തിരുനാൾ സന്ദേശം നൽകി. തുടർന്നു ലദീഞ്ഞ്, പരിശുദ്ധ കുർബാനയുടെ വാഴ്വ്, പ്രസുദേന്തി വാഴ്ച്ച എന്നിവയും നടന്നു.

തിങ്കളാഴ്ച വൈകുന്നേരം മരിച്ച വിശ്വാസികളുടെ ഓർമ ആചരിച്ചുകൊണ്ടുള്ള ദിവ്യബലിയോടെ കഴിഞ്ഞ പത്തു ദിവസങ്ങളായി നടന്നുവന്ന തിരുനാൾ സമാപിച്ചു.

കേരളത്തിലെ പ്രളയ ബാധിതരായ ജനങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട്‌ ബാഹ്യമായ ആഘോഷ പരിപാടികളൊന്നുമില്ലാതെയായിരുന്നു ഇത്തവണത്തെ പെരുന്നാൾ. ആർഭാടവും ആഘോഷങ്ങളും ഒഴിവാക്കി പെരുനാളിന്‍റെ ആഘോഷങ്ങൾക്കായി കിട്ടിയ വരുമാനം ദുരിതബാധിതർക്ക് സംഭാവന ചെയ്യുവാൻ ഇടവക സമൂഹം തീരുമാനിക്കുകയായിരുന്നു.

റിപ്പോർട്ട് : പി.എൻ. ഷാജി