സന്ദർലൻഡിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സെപ്റ്റംബർ 22 ന്
Monday, September 10, 2018 9:04 PM IST
സന്ദർലാൻഡ് : പ്രളയം തൂത്തെറിഞ്ഞ കേരളത്തിന് കൈത്താങ്ങായി പെരുന്നാളിന്‍റെ ആഘോഷങ്ങൾക്ക് അവധികൊടുത്ത്, ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയും കേരളത്തിന്‍റെ സഹന പുഷ്പവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സന്ദർലൻഡ് സെന്‍റ് ജോസഫ്സ് ദേവാലയത്തിൽ സെപ്റ്റംബർ 22 ന് (ശനി) ഭക്തിനിർഭരമായ ചടങ്ങുകളോടെ തുടക്കമാകുന്നു.

രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയിൽ രൂപതയിലെ പ്രമുഖരായ വൈദീകർ നേതൃത്വം നൽകും.. തുടർന്നു നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷിണത്തിൽ ഭാരതത്തിന്‍റെ സാംസ്‌കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയും പ്രതിഫലിക്കും.

സെപ്റ്റംബർ 13ന് ( വ്യാഴം ) ഏഴിന് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഒന്പത് ദിവസം നീണ്ടുനില്ക്കുന്ന നോവേനയ്ക്കും വിശുദ്ധ കുർബാനക്കും ഫാമിലി യുണിറ്റ് അംഗങ്ങൾ നേതൃത്വം നൽകും.

Address : ST.JOSEPHS CHURCH, SUNDERLAND. SR4 6HP

റിപ്പോർട്ട് : മാത്യു ജോസഫ്
.