ന്യൂബെറി മലയാളി നാട്ടിൽ നിര്യാതനായി
Monday, September 10, 2018 9:12 PM IST
ന്യൂബറി (ലണ്ടൻ): അർബുദരോഗത്തെതുടർന്നു ചികിത്സയിലായിരുന്ന ന്യൂ ബറി മലയാളി മനോജ് രാമചന്ദ്രൻ നാട്ടിൽ നിര്യാതനായി. ജന്മ നാടായ ചെങ്ങന്നൂരിലെ ഒരു പാലിയേറ്റിവ് യൂണിറ്റിൽ വച്ചായിരുന്നു അന്ത്യം.

ന്യൂ ബറി മലയാളി അസോസിയേഷന്‍റേയും യുക്മ സൗത്ത് വെസ്റ്റ് റീജണിന്‍റേയും പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന മനോജ് മനോജ് ഐടി കമ്പനി ഉദ്യോഗസ്ഥൻ ആയിരുന്നു. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്നതാണ് കുടുംബം.

റിപ്പോർട്ട് : ഷൈമോൻ തോട്ടുങ്കൽ