സ്റ്റുട്ട്ഗാർട്ടിൽ ഓണാഘോഷം സെപ്റ്റംബർ 15 ന്
Monday, September 10, 2018 10:34 PM IST
സ്റ്റുട്ട്ഗാർട്ട്: ബാഡൻവ്യുർട്ടംബർഗ് മലയാളി ജർമൻ അസോസിയേഷന്‍റെ (എംഡിറ്റി) ആഭിമുഖ്യത്തിൽ പൊന്നോണം സെപ്റ്റംബർ 15 ന് (ശനി) വിവിധ പരിപാടികളോടെ ആർഭാടരഹിതമായി സ്റ്റുട്ട്ഗാർട്ടിൽ ( Altes Feuerwehrhaus, Moehringerstr. 56, 70199 Stuttgart - Heslach) ആഘോഷിക്കുന്നു. ഉച്ചക്ക് 12 ന് വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കും കുറിക്കുക.

പ്രളയകെടുതിയിൽ വലയുന്ന കേരള ജനതയോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു നടത്തുന്ന പരിപാടിയിൽ നിന്നും ലഭിക്കുന്ന വരുമാനം കേരളത്തിന്‍റെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: ജോസഫ് വെള്ളാപ്പള്ളിൽ(പ്രസിഡന്‍റ്) 07231766870,തെരേസാ പനയ്ക്കൽ (കോ ഓർഡിനേറ്റർ) 0721 6647193, റ്റാനിയ ചാക്കോ(സെക്രട്ടറി) 07031 4355600.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ