ഫ്രാങ്ക്ഫർട്ട് സിറ്റിയിൽ ഡീസൽ വാഹനങ്ങൾക്ക് നിരോധനം
Tuesday, September 11, 2018 8:04 PM IST
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ പ്രധാന നഗരങ്ങളിലൊന്നായ ഫ്രാങ്ക്ഫർട്ട് സിറ്റിയിൽ പരിസ്ഥിതി, ആരോഗ്യ സംരക്ഷണത്തിന്‍റെ ഭാഗമായി ഡീസൽ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നു.

ഇതനുസരിച്ച് ഡീസൽ 5 സീരീസ് വാഹനങ്ങൾക്കു മാത്രമേ ഈ വർഷാവസാനത്തോടെ ഫ്രാങ്ക്ഫർട്ടിലെ സിറ്റിയിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളു. ഡീസലിലെ നൈട്രജൻ ഓക്സൈഡ് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി വൈദ്യശാസ്ത്രം ആധികാരികമായി തെളിയിച്ചതിനാലാണ് ഫ്രാങ്ക്ഫർട്ട് കോടതി സിറ്റിയിൽ ഡീസൽ വാഹനങ്ങൾ നിരോധനം ഏർപ്പെടുത്തിയത്.

റിപ്പോർട്ട് : ജോർജ് ജോണ്‍