ഡബ്ല്യുഎംസി നൃത്താഞ്ജലി & കലോത്സവം 2018 നവംബർ 2,3 തീയതികളിൽ
Thursday, September 13, 2018 10:56 PM IST
ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രൊവിൻസിന്‍റെ നവംബർ 2,3 (വെള്ളി, ശനി) തീയതികളിൽ ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യൂ സ്കൂൾ ഹാളിൽ (Scoil Mhuire Boys' National School, Griffith Avenue) നടത്തപെടുന്ന 'നൃത്താഞ്ജലി & കലോത്സവത്തിന്‍റെ ഒരുക്കങ്ങൾ ആരംഭിച്ചു.



മത്സരങ്ങൾക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ സെപ്റ്റംബര്‍ 25 ന്‌ ആരംഭിക്കും. മത്സരാർത്ഥികളുടെയും മാതാപിതാക്കളുടെയും അസൗകര്യം പരിഗണിച്ചു ഈ വർഷം ശാസ്ത്രീയ നൃത്ത മത്സരങ്ങൾ (ഭരതനാട്യം, കുച്ചിപുടി,മോഹിനിയാട്ടം ) ഉണ്ടാവില്ല. കലാ മാമാങ്കത്തിൽ അയർലൻഡിന് പുറത്തുള്ള മത്സരാർഥികൾക്കും പങ്കെടുക്കാൻ അവസരം ഉണ്ട്. ഇന്ത്യൻ വംശജരായ കുട്ടികൾക്കും യുവജനങ്ങൾക്കുമായി മൂന്ന് വിഭാഗങ്ങളിലായി താഴെ പറയുന്ന ഇനങ്ങളിലാണ് മത്സരങ്ങൾ.

സബ് ജൂണിയർ ( ഏഴ് വയസ് വരെ,2010 നവംബർ 1 -നോ അതിനു ശേഷമോ ജനിച്ചവർ)
സിനിമാറ്റിക് ഡാൻസ്, സംഘ നൃത്തം , ഫാൻസി ഡ്രസ് , കളറിംഗ് , ആക്ഷൻ സോംഗ്, കരോക്കെ ഗാനാലാപനം ( Karaoke song), കഥ പറച്ചിൽ (Story telling ), കീബോർഡ് ( Instrument - Keyboard).

ജൂണിയർ ( ഏഴ് മുതൽ 11 വയസ് വരെ. 2006 നവംബർ 1-നും 2010 ഒക്ടോബർ 31 -നും ഇടയിൽ ജനിച്ചവർ )

സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം , സിനിമാറ്റിക് ഡാൻസ് (ഗ്രൂപ്പ്), കളറിംഗ് , പെൻസിൽ ഡ്രോയിംഗ്, ഫാൻസി ഡ്രസ്, പ്രസംഗം (ഇംഗ്ലീഷ്, മലയാളം ), കവിതാലാപനം, കരോക്കെ ഗാനാലാപനം ( Karaoke song), കീബോർഡ് ( Instrument - Keyboard), മോണോ ആക്ട്
സംഘ ഗാനം, ദേശീയ ഗാനം (ഗ്രൂപ്പ്)

സീനിയർ ( 11 മുതൽ 18 വയസ് വരെ.1999 നവംബർ 1-നും 2006 ഒക്ടോബർ 31 -നും ഇടയിൽ ജനിച്ചവർ )

സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം , സിനിമാറ്റിക് ഡാൻസ് (ഗ്രൂപ്പ്), വാട്ടർ കളർ പെയിന്റിംഗ്
പെൻസിൽ ഡ്രോയിംഗ്, ഫാൻസി ഡ്രസ്, പ്രസംഗം (ഇംഗ്ലീഷ്, മലയാളം ), കവിതാലാപനം,
കരോക്കെ ഗാനാലാപനം ( Karaoke song), കീബോർഡ് ( Instrument - Keyboard), മോണോ ആക്ട് , സംഘ ഗാനം , ദേശീയ ഗാനം (ഗ്രൂപ്പ്)

മത്സരങ്ങളുടെ നിബന്ധനകൾ, നിയമങ്ങൾ, മുൻവർഷങ്ങളിലെ മത്സരങ്ങളുടെ ചിത്രങ്ങൾ ഇവയെല്ലാം www.nrithanjali.com എന്ന നൃത്താഞ്ജലി വെബ്‌സൈറ്റിൽ ലഭ്യമാണ്.

വിവരങ്ങൾക്ക് : King Kumar Vijayarajan - 0872365378, Bijoy Joseph - 0876135856
Sajesh Sudarsanan - 0833715000, Serin Philip - 0879646100.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ