ജര്‍മനിയിലെ പാര്‍ക്കില്‍ യോഗ നിരോധിച്ചു ; പ്രതിഷേധം നദിയില്‍
Sunday, September 16, 2018 2:43 PM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ യോഗ പ്രേമികളെ ഫ്രാങ്ക്ഫര്‍ട്ട് നഗരത്തിന്റെ നിരോധനം ഞെട്ടിച്ചുവെങ്കിലും പ്രതിഷേധവുമായി മൈന്‍ നദിയില്‍ യോഗയുമായി ഇറങ്ങിയത് ലോകത്തിനും പുതുമയായി. ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ അനധികൃതമായി നടന്നുവന്ന യോഗ പരിശീലനത്തിനാണ് സിറ്റി അധികൃതര്‍ തടയിട്ടത്. എന്നാല്‍ പരിശീലനക്കാര്‍ പ്രതിഷേധം സ്‌പോര്‍ട്‌സ്മാന്‍ സ്പരിറ്റില്‍ തന്നെ എടുത്ത് മൈന്‍ നദിയില്‍ നടത്തുകയും ചെയ്തു.

നഗരത്തിന്റെ ഡെപ്യൂട്ടി ചീഫ് ഓഫീസര്‍ സ്റ്റെഫാന്‍ ഹെല്‍ഡ്മാനാണ് നിരോധിച്ചത്. യോഗ പരിശീലനത്തിലൂടെ പാര്‍ക്കിലെ പച്ചപ്പുല്ല് നശിച്ചുപോകുമെന്ന കണ്‌ടെത്തലാണ് അധികാരികളെ ഇതിനു പ്രേരിപ്പിച്ചത്.

എന്നാല്‍ ഇതിനെതിരെ പുതിയ വിദ്യയുമായി യോഗാക്കാര്‍ അവരുടെ വ്യായാമങ്ങള്‍ സ്റ്റാന്‍ഡപ്പ് ബോര്‍ഡുകളില്‍ മൈയിന്‍ നദിയിലൂടെ പുറം ലോകത്തെ അറിയിക്കുകയും ചെയ്തു.ഏതാണ്ട് ഇരുപതിനും അന്‍പതിനും ഇടയില്‍ യോഗ പരിശീലനത്തിനായി സിറ്റി പാര്‍ക്കില്‍ എത്തുമായിരുന്നു.നദിനെ ഗേര്‍ഹാര്‍ഡ് എന്ന ജര്‍മന്‍ വനിതാണ് യോഗ പരിശീലക. എന്തായാലും സിറ്റിയുടെ മുന്നില്‍ മുട്ടുമടക്കില്ലെന്ന് യോഗയിലൂടെ പരിശീലനക്കാര്‍ തെളിയിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍