ബ​ർ​ലി​ൻ മാ​ര​ത്ത​ണി​ൽ കി​പ്ചോ​ഗെ​യ്ക്ക് ലോ​ക റെ​ക്കോ​ഡ്
Tuesday, September 18, 2018 12:16 AM IST
ബ​ർ​ലി​ൻ: കെ​നി​യ​ൻ അത്‌ലറ്റ് എ​ലി​യു​ഡ് കി​പ്ചോ​ഗെ മാ​ര​ത്ത​ണി​ൽ പു​തി​യ ലോ​ക റെ​ക്കോ​ഡ് കു​റി​ച്ചു. ബ​ർ​ലി​ൻ മാ​ര​ത്ത​ണി​ൽ ഒ​രു മി​നി​റ്റോ​ളം വ്യ​ത്യാ​സ​ത്തി​ലാ​ണ് അ​ദ്ദേ​ഹം റെ​ക്കോ​ഡ് പു​സ്ത​കം തി​രു​ത്തി​യെ​ഴു​തി​യ​ത്.

ര​ണ്ടു മ​ണി​ക്കൂ​ർ ഒ​രു മി​നി​റ്റ് 39 സെ​ക്ക​ൻ​ഡാ​ണ് പു​തി​യ റെ​ക്കോ​ഡ്. നി​ല​വി​ലു​ള്ള ഒ​ളിം​പി​ക് ചാ​ന്പ്യ​നാ​ണ് കി​പ്ചോ​ഗെ. ര​ണ്ടു മ​ണി​ക്കൂ​ർ 25 സെ​ക്ക​ൻ​ഡി​ലും അ​ദ്ദേ​ഹം മാ​ര​ത്ത​ണ്‍ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും അം​ഗീ​കൃ​ത മ​ത്സ​ര​മ​ല്ലാ​തി​രു​ന്ന​തി​നാ​ൽ റെ​ക്കോ​ഡാ​യി അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല.

പ​ങ്കെ​ടു​ത്ത 11 മാ​ര​ത്ത​ണു​ക​ളി​ൽ പ​ത്തി​ലും കി​പ്ചോ​ഗെ ചാ​ന്പ്യ​നാ​യാ​ണ് മ​ട​ങ്ങി​യ​ത്. ല​ണ്ട​നി​ലും ബ​ർ​ലി​നി​ലും അ​ട​ക്കം വ​ഴു​തി​പ്പോ​യി​രു​ന്ന ലോ​ക റെ​ക്കോ​ഡാ​ണ് ഇ​പ്പോ​ൾ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ആ​ദ്യ പ​കു​തി 61 മി​നി​റ്റ് ആ​റു സെ​ക്ക​ൻ​ഡി​ൽ പൂ​ർ​ത്തി​യാ​ക്കി​യ കി​പ്ചോ​ഗെ ര​ണ്ടാം പ​കു​തി​യി​ൽ വേ​ഗം വീ​ണ്ടും വ​ർ​ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 60 മി​നി​റ്റ് 33 സെ​ക്ക​ൻ​ഡി​ൽ ര​ണ്ടാം പ​കു​തി​യും പൂ​ർ​ത്തി​യാ​ക്കി. ര​ണ്ടാം സ്ഥാ​നം എ​ത്യോ​പ്യ​ൻ​കാ​ര​നാ​യ റൂ​ട്ടി​ഗ അ​ഗ​യും, മൂ​ന്നാം സ്ഥാ​നം കെ​നി​യ​ൻ​കാ​ര​നാ​യ ഡി​ബാ​ബ​യും ക​ര​സ്ഥ​മാ​ക്കി. 133 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 44389 കാ​യി​ക താ​ര​ങ്ങ​ളാ​ണ് ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ൽ​സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ