ലണ്ടൻ റീജണൽ ബൈബിൾ കലോത്സവം ഹെയർഫീൽഡ് അക്കാദമിയിൽ 29 ന്
Saturday, September 22, 2018 4:31 PM IST
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സംഘടിപ്പിക്കുന്ന രണ്ടാമത് രൂപത ബൈബിൾ കലോത്സവത്തിന്‍റെ മുന്നോടിയായുള്ള ലണ്ടൻ റീജണൽ മത്സരങ്ങൾ സെപ്റ്റംബർ 29 നു (ശനി) നടക്കും. ലണ്ടനിലെ ഹെയർഫീൽഡ് സ്പോർട്സ് അക്കാദമിയാണ് കലോത്സവത്തിന് ആതിഥേയത്വം വഹിക്കുക.

തിരുവചന അക്ഷരാഖ്യാനങ്ങൾക്കു ദൃശ്യ- ശ്രവണ-നൃത്ത-നടന കലാരൂപങ്ങളിലൂടെ ജീവൻ പകരുവാനും പ്രഘോഷിക്കുവാനും തങ്ങളുടെ കലാ പാഠവം അരങ്ങത്തെത്തിക്കുവാനും ഗ്രേറ്റ് ബ്രിട്ടൺ രൂപതാ ബൈബിൾ കലോത്സവത്തിന്‍റെ റീജണൽ മത്സരങ്ങൾക്ക് കഴിയും.

ലണ്ടൻ റീജണിലെ വെസ്റ്റ്മിൻസ്റ്റർ, ബ്രെൻഡ്‌വുഡ്, സൗത്താർക്ക് ചാപ്ലിൻസികളുടെ പരിധിയിൽ വരുന്ന ഓരോ വിശുദ്ധ കുർബാന കേന്ദ്രങ്ങളിലും നടത്തപ്പെട്ട പ്രാഥമിക മത്സരങ്ങളിലെ വിജയികളാണ് റീജണൽ മത്സരങ്ങളിൽ മാറ്റുരക്കുന്നത്.

രാവിലെ 9:30 നു രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. 10 ന് വികാരി ജനറാൾ ഫാ.തോമസ് പാറയടിയിൽ ഉദ്ഘാടനം നിർവഹിക്കുന്ന കലോത്സവം വൈകുന്നേരം അഞ്ചോടെ അപൂർത്തീകരിക്കുവാനുമുള്ള ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്. തുടർന്ന് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടക്കും.

ഫാ.ജോസ് അന്ത്യാംകുളം ജനറൽ കോഓർഡിനേറ്ററും ഡീക്കൻ ജോയിസ് പള്ളിക്കമ്യാലിൽ ജോയിന്‍റ് കോഓർഡിനേറ്ററുമായുള്ള വൈദികരും അല്മായരും അടങ്ങുന്ന വിപുലമായ കലോത്സവ കമ്മിറ്റിയാണ് റീജണൽ ബൈബിൾ കലോത്സ നടത്തിപ്പിന് ചുക്കാൻ പിടിക്കുന്നത്.

വേദിയുടെ വിലാസം: The Harefield Academy, Northwood Way, Harefield, Uxbridge,
Middlesex, UB9 6ET

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ