സ്വിസ് ജനത "ഫെയർ ഫുഡ് ഭക്ഷണം’ പദ്ധതി നിരാകരിച്ചു
Tuesday, September 25, 2018 10:23 PM IST
ജനീവ: സ്വിസ് വോട്ടർമാർ "ഉചിത ഭക്ഷണം’ പദ്ധതി തള്ളിക്കളഞ്ഞു. സെപ്റ്റംബർ 23 ന് നടന്ന ഹിതപരിശോധനയിൽ സ്വിറ്റ്സർലൻഡിലെ വോട്ടർമാർ ധാർമികവും സുസ്ഥിരവുമായ ഭക്ഷണങ്ങളെക്കുറിച്ചുള്ള രണ്ട് നിർദേശങ്ങളും നിരാകരിച്ചു. രാജ്യത്താകമാനം നടന്ന ഹിതപരിശോനനയിൽ 60 ശതമാനം ആളുകളും പദ്ധതിക്കെതിരെ വോട്ടു രേഖപ്പെടുത്തി. ഫുഡ് സെക്യൂരിറ്റി ഓഫ് ദ സ്വിസ് ഏജൻസി ഫോർ ഡെവലപ്മെന്‍റ് ആൻഡ് കോഓപ്പറേഷൻ ആണ് ഹിതപരിശോധന സംഘടിപ്പിച്ചത്.

പ്രാദേശികവും ഉയർന്ന നിലവാരമുള്ള ഭക്ഷണം ജനകീയമാണെങ്കിലും പദ്ധതി ഞങ്ങൾ തള്ളുന്നു, എന്നാണ് ജനത്തിന്‍റെ പൊതുവികാരം. ധാർമികമായി കൃഷിക്ക് സ്വിസ് ജനത കൂടുതൽ പണം ചെലവു ചെയ്യുന്നില്ല എന്നും പറയുന്നു. പ്രാദേശിക കൃഷി വളർത്താനും കൂടുതൽ സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കാനുമാണ് ഈ നിർദേശങ്ങൾ ലക്ഷ്യമിട്ടതെങ്കിലും പദ്ധതി പാളിപ്പോയി.

ബിസിനസുകാരും സർക്കാരും പദ്ധതി തള്ളണമെന്നുതന്നെയാണ് ജനങ്ങളോട് ഉപദേശിച്ചത്. ഭക്ഷ്യവസ്തുക്കളുടെ വിലയും കുറഞ്ഞ ചെലവും സംബന്ധിച്ച് മുന്നറിയിപ്പും നൽകിയിരുന്നു.

"ഉചിത ആഹാരം' എന്ന പേരിലുള്ള ആദ്യത്തെ നിർദ്ദേശം സുസ്ഥിര, മൃഗസംരക്ഷണ ഉത്പന്നങ്ങൾക്ക് കൂടുതൽ പിന്തുണ നൽകണമെന്നാണ് സംഘാടകർ ആവശ്യപ്പെട്ടിരുന്നത്. കൂടുതൽ വിശദമായ ലേബലിംഗ് ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടുമന്നാണ് അവരുടെ ആവശ്യം.

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം, തൊഴിലാളികളുടെ അവസ്ഥ, പരിസ്ഥിതി സുരക്ഷ, മൃഗസംരക്ഷണം എന്നിവയിൽ സ്വിസ് സ്റ്റാൻഡേർഡുകൾ നേരിടുന്ന പ്രതിസന്ധി കുറയ്ക്കണമെന്നുമാണ് സംഘാടകരുടെ വാദം. വിദേശ ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി മതിയായ രീതിയിൽ പരിശോധനയ്ക്ക് വിധേയമാക്കിയാണ് രാജ്യത്തു വില്പന നടത്തുന്നത്.

"ഭക്ഷ്യ പരമാധികാരം' എന്ന് വിളിക്കപ്പെടുന്ന പദ്ധതിയിലെ രണ്ടാമത്തെ വിഷയം, ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിയും വിദേശ ഉൽപന്നങ്ങൾക്ക് ഉയർന്ന താരിഫിനെയും നിയന്ത്രിക്കുക എന്നതാണ്.

സ്വിറ്റ്സർലൻഡിലെ ചെറുകിട ഫാമിലി ഫാമുകളിൽ നേരത്തെ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ഇക്കാര്യങ്ങൾ നിരാകരിച്ചിരുന്നതാണ്. സ്വിറ്റ്സർലൻഡിൽ കീടനാശിനികൾക്ക് നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.പ്രൊപ്പോസലുകൾ "അപകടകരം' എന്ന് സ്വിസ് ഇക്കോണമി മന്ത്രി ജോഹാൻ ഷ്നൈഡർ ആമാൻ വിശേഷിപ്പിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ