ബൾഗേറിയയിൽ മാധ്യമ പ്രവർത്തക മാനഭംഗശ്രമത്തിനിടെ കൊല്ലപ്പെട്ടു
Tuesday, October 9, 2018 10:10 PM IST
റൂസ്: ബൾഗേറിയൻ മാധ്യമപ്രവർത്തക വിക്ടോറിയ മാരിനോവ മാനഭംഗശ്രമത്തിനിടയിൽ കൊല്ലപ്പെട്ടു. യൂറോപ്യൻ യൂണിയനിലെ ഫണ്ട് തിരിമറിയെക്കുറിച്ച് റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകയാണ് വിക്ടോറിയ.

യൂറോപ്യൻ യൂണിയൻ ഫണ്ട് അനുവദിച്ച പദ്ധതികൾ നടപ്പിലാക്കുന്ന കന്പിനികളുടെ തട്ടിപ്പിനെക്കുറിച്ച് അടുത്തയിടെ ബൾഗേറിയൻ മാധ്യമസംഘം റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഘത്തിലെ അംഗവമായിരുന്നു വിക്ടോറിയ.

സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി ബോയ്കോ ബോരിസോവോ പറഞ്ഞു.മികച്ച അന്വേഷണസംഘത്തെയാണ് നിയമിച്ചിരിക്കുന്നത്. തലയ്ക്ക് ശക്തമായ അടിയേറ്റും ശ്വാസം മുട്ടിയുമാണ് മരണം. കുറ്റവാളികൾ ആരായാലും ഉടൻ പിടി കൂടുമെന്നും പോലീസ് വ്യക്തമാക്കി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ