ജസോല ഫൊറോനാപള്ളിയിൽ ഫാത്തിമ മാതാവിന്‍റെ ഗ്രോട്ടോ വെഞ്ചിരിപ്പ് 14 ന്
Friday, October 12, 2018 10:36 PM IST
ന്യൂഡൽഹി, ജസോല : ജസോല ഫാത്തിമ മാതാ ഫൊറോന പള്ളിയെ തീർഥാടന കേന്ദ്രമായി ഉയർത്തുന്നതിന്‍റെ ആദ്യ പടിയായി, ഫാത്തിമ മാതാവിന്‍റെ ഗ്രോട്ടോ വെഞ്ചിരിപ്പ് നടത്തുന്നു. ഞായറാഴ്ച വൈകിട്ട് 5:30ന് നടക്കുന്ന ശുശ്രൂഷകൾക്ക് ഫരീദാബാദ് രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര കാർമികത്വം വഹിക്കും. തുടർന്നു വിശുദ്ധ കുർബാന,പ്രദഷിണം,പൊതുസമ്മേളം എന്നിവ നടക്കും.

രൂപതയിലെ എല്ലാ ഫൊറോന വികാരിമാരും ജസോള ഫൊറോനയിലെ മറ്റു വൈദികരും ചടങ്ങിൽ പങ്കെടുക്കും. വികാരി ഫാ. മാർട്ടിൻ പാലമറ്റം, സഹവികാരി ജിന്‍റോ കെ. ടോം എന്നിവർ നേതൃത്വം നൽകും.

ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ ഫാ.ബോബിൻ തോമസ് നയിക്കുന്ന ജാഗരണ പ്രാർഥന ശനിയാഴ്ച നടക്കും. വൈകുന്നേരം 5 ന് ജപമാല, തുടർന്ന് വിശുദ്ധ കുർബാന, കുമ്പസാരം, നൊവേന, വചന ശുശ്രൂഷ, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം , തൈലാഭിഷേകം എന്നിവ നടക്കും. ഫാ.മാർട്ടിൻ പാലമറ്റം, ഫാ.ജിറ്റോ ടോം എന്നിവർ നേതൃത്വം നൽകും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്