പ്രസ്റ്റണ്‍ റീജണ്‍ ബൈബിൾ കലോത്സവം: എസ്എംസിസി ലെതർലാൻഡ് ഓവറോൾ ചാന്പ്യന്മാർ
Monday, October 15, 2018 8:39 PM IST
ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലാബർ രൂപത പ്രസ്റ്റണ്‍ റീജണ്‍ ബൈബിൾ കലോത്സവത്തിന് ലിവർപൂളിൽ വർണാഭമായ സമാപനം. പ്രസ്റ്റണ്‍ റീജണിൽ നിന്നും ന്യൂകാസിൽ മുതൽ ലിവർപൂൾ വരെയുള്ള വി. കുർബാന സെന്‍ററുകളിൽ നിന്നുള്ള മത്സരാർഥികൾ ബ്ലാക്ക്പൂൾ, ചെസ്റ്റർ, പ്രസ്റ്റണ്‍ ,ലെതർലാൻഡ്, ലീഡ്സ്, ബ്ലാക്ക് ബേണ്‍, ന്യൂകാസിൽ, വിറാൽ, എസപി എക്സ്, ലിവർപൂൾ എന്നീ സെന്‍ററുകളുടെ നേതൃത്വത്തിലാണ് മത്സരത്തിനെത്തിയത്.

രാവിലെ ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറൽ റവ . ഡോ . മാത്യു ചൂരപൊയ്കയിൽ കലോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഒപ്പത്തിനൊപ്പമുള്ള മത്സരങ്ങളാണ് വിവിധ വേദികളിലായി അരങ്ങേറിയത്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ആദ്യ ഇടവകയായി മാറിയ എസ്എംസിസി ലെതർലാൻഡ് 166 പോയിന്‍റുകളുമായി ഒന്നാം സ്ഥാനവും 163 പോയിന്‍റുകളുമായി വിറൽ രണ്ടാം സ്ഥാനവും 137 പോയിന്‍റുകളുമായി ലീഡ്സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഫാ. ജിനോ അരീക്കാട്ടിന്‍റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് ബൈബിൾ കലോത്സവം ഭംഗിയായി ക്രമീകരിച്ചത്. റവ . ഡോ . മാത്യു പിണക്കാട് , റവ . ഫാ, മാത്യു മുളയോലിൽ, റവ. ഫാ. സജി തോട്ടത്തിൽ, റവ. ഫാ. ജോസ് അഞ്ചാനിക്കൽ, റവ. ഫാ. ജോസ് തെക്കുനിൽക്കുന്നതിൽ, റോമിൽസ് മാത്യു, ജോണ്‍ കുര്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികളാണ് ബൈബിൾ കലോത്സവത്തിന്‍റെ ഒരുക്കങ്ങൾ നിർവഹിച്ചത്.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ