ല​ണ്ട​ൻ ക​ണ്‍​വ​ൻ​ഷ​ൻ ന​വം​ബ​ർ നാ​ലി​ന് ഹാ​രോ​യി​ൽ; കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ശു​ശ്രു​ഷ​ക​ളും
Monday, October 15, 2018 11:31 PM IST
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ൽ രൂ​പ​ത​യി​ലു​ട​നീ​ളം തി​രു​വ​ച​ന​ങ്ങ​ൾ​ക്കു കാ​തോ​ർ​ക്കു​വാ​നും വി​വേ​ച​ന​ത്തി​ന്‍റെ​യും, ജ്ഞാ​ന​ത്തി​ന്‍റെ​യും ചൈ​ത​ന്യ നി​റ​വി​നു​ത​കു​ന്ന പ​രി​ശു​ദ്ധാ​ൽ​മ ശു​ശ്രു​ഷ​ക​ൾ ന​ട​ത്തു​വാ​നും മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പി​താ​വ് ത​ന്‍റെ സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണ ക​ർ​മ്മ യ​ജ്ഞ​വു​മാ​യി വീ​ണ്ടും ബ്രി​ട്ട​നി​ലെ സ​ഭാ​മ​ക്ക​ൾ​ക്കി​ട​യി​ലേ​ക്ക്.

പ​രി​ശു​ദ്ധാ​ൽ​മ ശു​ശ്രു​ഷ​ക​ളി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ദൈ​വീ​ക സാ​ന്നി​ദ്ധ്യ​വും, അ​നു​ഗ്ര​ഹ സ്പ​ർ​ശ​വും അ​നു​ഭ​വ​വേ​ദ്യ​മാ​ക്കു​വാ​ൻ അ​ഭി​ഷേ​കം ല​ഭി​ച്ചി​ട്ടു​ള്ള പ്ര​മു​ഖ സു​വി​ശേ​ഷ​ക​രി​ൽ ഒ​രാ​ളും, സെ​ഹി​യോ​ൻ ശു​ശ്രു​ഷ​ക​ളു​ടെ സ്ഥാ​പ​ക​നു​മാ​യ സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ അ​ച്ച​ൻ ല​ണ്ട​ൻ റീ​ജ​ണ്‍ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കും.

ഹാ​രോ ലെ​ഷ​ർ സെ​ന്‍റ​റി​ൽ ല​ണ്ട​ൻ റീ​ജ​ണ്‍ അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നു വി​വി​ധ ഹാ​ളു​ക​ളി​ലാ​യി അ​നു​ഗ്ര​ഹ​ങ്ങ​ളു​ടെ പ​റു​ദീ​സ തീ​ർ​ക്കു​ന്പോ​ൾ പ്രാ​യ​പ​രി​ധി​യി​ൽ കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ.​സോ​ജി ഓ​ലി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ഹി​യോ​ൻ യു​കെ മി​നി​സ്ട്രി ശു​ശ്രു​ഷ​ക​ൾ ന​ട​ത്തു​ന്ന​താ​ണ്. നാ​ളി​ന്‍റെ വി​ശ്വാ​സ ദീ​പ​ങ്ങ​ൾ​ക്കു ആ​ൽ​മീ​യ​മാ​യ ഉൗ​ർ​ജ്ജ​വും, ജ്ഞാ​ന​വും, ന·​ക​ളും കൂ​ടു​ത​ലാ​യി പ​ക​രു​വാ​ൻ കി​ട്ടു​ന്ന ഈ ​സു​വ​ർ​ണാ​വ​സ​രം മാ​താ​പി​താ​ക്ക​ൾ മ​ക്ക​ൾ​ക്കാ​യി ന​ൽ​കാ​വു​ന്ന ഏ​റ്റ​വും അ​മൂ​ല്യ​മാ​യ സം​ഭാ​വ​ന​യാ​വും.

ല​ണ്ട​ൻ റീ​ജ​ണ​ൽ അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ൻ ന​വം​ബ​ർ 4 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9നു ​പ​രി. അ​മ്മ​ക്ക് ജ​പ​മാ​ല സ​മ​ർ​പ്പി​ച്ചു കൊ​ണ്ട് ആ​രം​ഭി​ക്കു​ന്ന​താ​യി​രി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് ശു​ശ്രു​ഷ​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കു​ന്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഇ​ന്പം പ​ക​രു​ന്ന കു​ടും​ബ​ങ്ങ​ളാ​യി മാ​റു​വാ​നും, ദൈ​വ സ​ന്താ​ന​ങ്ങ​ളാ​യി വി​ള​ങ്ങു​വാ​നും ഉ​ത​കു​ന്ന അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ൻ ശു​ശ്രു​ഷ​ക​ളി​ലേ​ക്കു വി​കാ​രി ജ​ന​റാ​ൾ ഫാ. ​തോ​മ​സ് പാ​റ​യ​ടി​യി​ൽ, ക​ണ്‍​വീ​ന​ർ ഫാ.​ജോ​സ് അ​ന്ത്യാം​കു​ളം, ചാ​പ്ലൈ·ാ​രാ​യ ഫാ.​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല, ഫാ.​ഹാ​ൻ​സ് പു​തി​യ​കു​ള​ങ്ങ​ര, ക​ണ്‍​വെ​ൻ​ഷ​ൻ സം​ഘാ​ട​ക സ​മി​തി എ​ന്നി​വ​ർ ഏ​വ​രെ​യും സ​സ്നേ​ഹം സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

ഷാ​ജി വാ​ട്ഫോ​ർ​ഡ് : 07737702264;
ജോ​മോ​ൻ ഹെ​യ​ർ​ഫീ​ൽ​ഡ്:07804691069
സി​റി​യ​ക്ക് മാ​ളി​യേ​ക്ക​ൽ: 07446355936

Harrow leisure Cetnre,Christchurch Ave, Harrow HA3 5BD



റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണി​ൻ​ചി​റ