ബ്രി​ട്ട​ൻ വി​ദേ​ശി​ക​ൾ​ക്കു​ള്ള ഹെ​ൽ​ത്ത് സ​ർ​ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​ന്നു
Tuesday, October 16, 2018 11:44 PM IST
ല​ണ്ട​ൻ: യൂ​റോ​പ്യ​ൻ യൂ​ണി​യ​നു പു​റ​ത്തു​നി​ന്നു​ള്ള​വ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ന്ന ഹെ​ൽ​ത്ത് സ​ർ​ചാ​ർ​ജ് ബ്രി​ട്ട​ൻ വ​ർ​ധി​പ്പി​ക്കും. ഡി​സം​ബ​റി​ൽ വ​ർ​ധി​പ്പി​ച്ച നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​രു​ടെ വി​സാ ഫീ​സും വ​ർ​ധി​ക്കും.

വാ​ർ​ഷി​ക ഐ​എ​ച്ച്എ​സ് 200 യൂ​റോ​യി​ൽ(17,059 രൂ​പ​യി​ൽ) നി​ന്ന് 400 യൂ​റോ(34,118 രൂ​പ) ആ​യാ​ണ് വ​ർ​ധി​പ്പി​ക്കു​ക. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​ർ​ച്ചാ​ർ​ജ് 150 യൂ​റോ​യി​ൽ (12,700 രൂ​പ) നി​ന്ന് 300 യൂ​റോ (25,500 രൂ​പ) ആ​യും വ​ർ​ധി​ക്കും.

ഐ​എ​ച്ച്എ​സ് വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം ക​ഴി​ഞ്ഞ​വ​ർ​ഷം ബ്രി​ട്ട​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഈ​യാ​ഴ്ച​യാ​ണ് നി​ർ​ദേ​ശം പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രി​ന്‍റെ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സ് പ​ദ്ധ​തി​യി​ലേ​ക്ക് ഫ​ണ്ട് സ്വ​രൂ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഐ​എ​ച്ച്എ​സി​ൽ വ​ർ​ധ​ന​വ​രു​ത്തു​ന്ന​ത്.

ആ​റു​മാ​സ​ത്തി​ൽ കൂ​ടു​ത​ൽ ബ്രി​ട്ട​നി​ൽ ക​ഴി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന യൂ​റോ​പ്യ​ൻ യൂ​ണി​യ​ന് പു​റ​ത്തു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ കു​ടി​യേ​റ്റ​ക്കാ​ർ ആ​രോ​ഗ്യ സ​ർ​ച്ചാ​ർ​ജ് ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ 2015 ലാ​ണ് ബ്രി​ട്ട​ൻ പാ​സാ​ക്കി​യ​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ