ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റ​റി സം​ഘം ഇ​റ്റ​ലി​യി​ൽ
Wednesday, October 17, 2018 11:17 PM IST
റോം: ​ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റ​റി ഡെ​ലി​ഗേ​ഷ​ൻ ഇ​റ്റ​ലി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. കേ​ന്ദ്ര സ​ഹ​മ​ന്ത്രി (വാ​ട്ട​ർ​റി​സോ​ഴ്സ്, ന​ദി​ജ​ലം, പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യം) അ​ർ​ജു​ൻ റാം ​മേ​ഘ്വാ​ൽ, സി​ക്കിം മു​ഖ്യ​മ​ന്ത്രി പ​വ​ൻ​കു​മാ​ർ ചാം​ലി​ഗ്, മു​ൻ വ്യോ​ഗ​താ​ഗ​ത​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് എം​പി​യു​മാ​യ കെ.​സി.​വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രെ ഇ​റ്റ​ലി​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ റീ​ണ​ത് സ​ന്ധു എം​ബ​സി​യി​ൽ സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്നു ന​ട​ന്ന യോ​ഗ​ത്തി​ൽ ഇ​ന്ത്യ​യി​ലെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​റ്റ​ലി​യി​ൽ കു​ടി​യേ​റി​യ പ്ര​വാ​സി​ക​ൾ സം​ബ​ന്ധി​ച്ചു. ഇ​റ്റ​ലി​യി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ൾ​ക്കാ​ൻ മ​ന്ത്രി പ്ര​ത്യേ​കം താ​ൽ​പ്പ​ര്യ​മെ​ടു​ത്തു ഇ​ന്ത്യ​ക്കാ​രു​മാ​യി സം​വ​ദി​ച്ചു.

ഇ​റ്റ​ലി, ഇ​ന്ത്യ ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം മെ​ച്ച​പ്പെ​ട്ടു​വെ​ന്നും ഇ​റ്റ​ലി​യി​ലെ ഇ​ന്ത്യ​ക്കാ​രെ​പ്പ​റ്റി ഇ​റ്റാ​ലി​യ​ൻ സെ​ന​റ്റേ​ഴ്സ് ന​ല്ല അ​ഭി​പ്രാ​യ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നും യോ​ഗ​ത്തി​ൽ അം​ബാ​സ​ഡ​ർ റീ​ണ​ത് സ​ന്ധു അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ എ​ക്സ​ക്ളൂ​സീ​വ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ഡോ.​ജോ​സ് വി.​ഫി​ലി​പ്പ് യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു. വി​രു​ന്നു സ​ൽ​ക്കാ​ര​ത്തോ​ടെ യോ​ഗം സ​മാ​പി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ