പഴയ ഡീസല്‍ കാറുകള്‍ 10,000 യൂറോയ്ക്ക് ഫോക്‌സ് വാഗന്‍ തിരിച്ചെടുക്കുന്നു
Friday, October 19, 2018 3:00 PM IST
ബര്‍ലിന്‍: മലിനീകരണ തട്ടിപ്പിന്റെ പേരില്‍ വിവാദത്തിലായ കാര്‍ മോഡലുകള്‍ ഫോക്‌സ് വാഗന്‍ രാജ്യവ്യാപകമായി എക്‌സ്‌ചേഞ്ച് ഓഫറില്‍ തിരിച്ചെടുക്കുന്നു. പതിനായിരം യൂറോ വരെയാണ് ഓരോന്നിനും വിലയിട്ടിരിക്കുന്നത്.

പുതിയ കാറുകള്‍ വാങ്ങുന്നവര്‍ക്കു മാത്രമേ ഈ ഓഫര്‍ ലഭിക്കൂ. പഴയ മോഡലുകള്‍ പൊളിച്ചു നീക്കാനാണ് തീരുമാനം. വലിയ മോഡലുകള്‍ക്കു മാത്രമായിരിക്കും പരമാവധി പ്രീമിയമായ പതിനായിരം യൂറോ ലഭിക്കുക.

ജര്‍മനിയിലെ വിവിധ നഗരങ്ങളില്‍ നടപ്പാക്കാന്‍ പോകുന്ന ഡീസല്‍ വാഹന നിരോധനം കൂടി കണക്കിലെടുത്താണ് കമ്പനി ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്. എക്‌സ്‌ചേഞ്ച് ഓഫറില്‍ പുതിയ കാറുകള്‍ വാങ്ങുന്നവര്‍ ആകര്‍ഷകമായ വായ്പാ പദ്ധതികളും അവതരിപ്പിക്കുന്നു.

മലിനീകരണ നിയന്ത്രണമുള്ള 14 പ്രത്യേക നഗരങ്ങളില്‍ പ്രീമിയങ്ങള്‍ കൈമാറുന്നതിനു പുറമേ ഫോക്‌സ്വാഗന്‍ ജര്‍മ്മനിയില്‍ പഴയ ഡീസല്‍ ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്. ബിഎംഡബ്ല്യു, സീറ്റ്, സ്‌കോഡ, ഔഡി കമ്പനികളുടെ പഴയ വാഹനങ്ങള്‍ തിരിച്ചു കൊണ്ടുവരമെങ്കില്‍ എമിഷന്‍ മാനദണ്ഡങ്ങള്‍ 1 മുതല്‍ 4 വരെ എടുക്കേണ്ടി വരുന്നത് കൂടുല്‍ തുക മുടക്കേണ്ടിവരും.

കൈമാറ്റം ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്‍ ഉടമകള്‍ക്കാണ് പ്രീമിയം ലഭിക്കുന്നത്. 14 നഗരങ്ങളില്‍ പ്രീമിയ വിനിമയം കൂടാതെ, എമിഷന്‍ മാനദണ്ഡങ്ങള്‍ 4 ഉം 5 ഉം ഉള്ള ഡീസല്‍ കാറുകള്‍ക്ക് പ്രത്യേക ചാര്‍ജും നല്‍കേണ്ടി വരും.

ജര്‍മന്‍ സര്‍ക്കാരിന്റെ ഡീസല്‍ ആശയം അടുത്തിടെ അവതരിപ്പിച്ചത് ഹാര്‍ഡ് വെയര്‍ യൂറോ 5 ഉപയോഗിയ്ക്കണമെന്നാണ്. ഒരു ദശലക്ഷം ഡീസല്‍ ഉടമകള്‍ക്ക് ഫോക്‌സ്വാഗന്‍ വാഗ്ദാനം ഉപയോഗപ്രദമാക്കാനാണ് കമ്പനി ഉദ്ദേശിയ്ക്കുന്നത്.ഡീസല്‍ എമിഷന്‍ മാനദണ്ഡങ്ങള്‍ക്കുള്ള യൂറോ 1 മുതല്‍ യൂറോ 4 വരെയും 5 യൂറോ യൂറോ 5 ഡീസലിനും 4000 യൂറോ കൂടുതലായി മുടക്കേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.

മുന്‍പ് 20 വര്‍ഷം പഴക്കമുള്ള എല്ലാതരം കാറുകളും ഉപയോഗത്തില്‍ നിന്നു പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ പ്രീമിയമായി 2500 യൂറോ നല്‍കിയത് വന്‍ വിജയമായതിന്റെ വെളിച്ചത്തിലാണ് ഫോക്‌സ്‌വാഗന്‍ പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിരിയ്ക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍