ഡിഎംഎ കലോത്സവം 2019 ജനുവരി 26 നും 27 നും
Monday, November 5, 2018 7:44 PM IST
ന്യൂ ഡൽഹി: ഏറ്റവും വലിയ കലാ മാമാങ്കമായ ഡൽഹി മലയാളി അസോസിയേഷന്‍റെ കലോത്സവം 2019 ജനുവരി 26, 27 തീയതികളിൽ വികാസ് പുരി കേരളാ സ്കൂളിൽ നടക്കും. കലാ സാഹിത്യ മത്സരങ്ങൾ ജനുവരി 13 നും സോണൽ ലെവൽ 1, 2, 3, മത്സരങ്ങൾ ജനുവരി 20-നും നടത്തും. ഓരോ സോണുകളുടെയും കീഴിൽ വരുന്ന ഏരിയകൾ താഴെ കൊടുത്തിരിക്കുന്നു.

സോൺ-1: മെഹ്‌റോളി, ആർ.കെ. പുരം, വിനയ് നഗർ-കിദ്വായി നഗർ, ലാജ് പത് നഗർ, അംബേദ്‌കർ-പുഷപ് വിഹാർ, കാൽകാജി, കരോൾ ബാഗ്-കൊണാട്ട് പ്ലേസ്, സംഗം വിഹാർ, സൗത്ത് നികേതൻ. സോൺ-2: ദിൽഷാദ് കോളനി, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, മയൂർ വിഹാർ ഫേസ്-3, വസുന്ധരാ എൻക്ലേവ്, ബദർപ്പൂർ, ജസോല, ശ്രീനിവാസ്‌പുരി. സോൺ-3: ദ്വാരക, ജനക് പുരി, മോത്തിനഗർ, രജൗരി ഗാർഡൻ, പശ്ചിമ വിഹാർ, വികാസ് പുരി-ഹസ്ത്സാൽ, മഹിപാൽപൂർ, പട്ടേൽ നഗർ.

പുരുഷന്മാർ, സ്ത്രീകൾ, ആൺകുട്ടികൾ, പെൺകുട്ടികൾ, എന്നിങ്ങനെ ആറ് ഇനങ്ങളിലായാണ് മത്സരങ്ങൾ. സോണൽ മത്സരങ്ങൾക്ക് അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 20 ആണ്.

ഡിഎംഎയുടെ ഏരിയകൾ ഇല്ലാത്ത സ്ഥലങ്ങളിൽ നിന്നും കലോത്സവത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ ഏറ്റവും അടുത്ത സ്ഥലത്തുള്ള ഏരിയാ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.

കലോത്സവത്തിന്‍റെ നടത്തിപ്പിനായി ഒരു സബ് കമ്മിറ്റിയെ തെരെഞ്ഞെടുത്തു. വിനോദിനി ഹരിദാസ് ജനറൽ കൺവീനറായും കൺവീനർമാരായി അജികുമാർ മേടയിൽ, എ. മുരളിധരൻ, ഒ. ഷാജികുമാർ എന്നിവരെയും 51 കമ്മിറ്റി അംഗങ്ങളേയും തെരെഞ്ഞെടുത്തു.

വിവരങ്ങൾക്ക്: 26195511, 9910439595 .

റിപ്പോർട്ട്: പി.എൻ. ഷാജി