കേരളപ്പിറവി ദിനത്തിൽ ബർലിൻ മലയാളികൾ ഒത്തുകൂടി
Saturday, November 10, 2018 9:43 PM IST
ബർലിൻ : ബർലിൻ മലയാളികൾ നവംബർ ഒന്നിന് ഒരുമിച്ചുകൂടി കേരള പിറവിയുടെ സ്മരണ പുതുക്കി.

ഭൂമിമലയാളവും മലയാള ഭാഷാപ്രതിജ്ഞയും നടത്തിയതിനു പുറമെ ജർമൻകാരായ മഹത് വ്യക്തികളായ ഹാൻസ്ലെഡിൻ, ഗുണ്ട ർട്ട്, വോൽബ്രെസ്റ് തുടങ്ങിയവർ മലയാള ഭാഷക്ക് നൽകിയ ബൃഹത്തായ സംഭാവനകളെപ്പറ്റി വിശകലനം ചെയ്തു.

ബർലിനിലെ അമ്മ റസ്റ്ററന്‍റിൽ നടത്തിയ പരിപാടികൾ സാംസ്ക്കാരിക സംഘടനാ പ്രവർത്തകനായ ഡേവീസ് തെക്കുംതല ഏകോപിപ്പിച്ചു നേതൃത്വം നൽകി.


റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ