ഹൈ​ഡ​ൽ​ബ​ർ​ഗി​ൽ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ​പ്പെ​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Monday, November 12, 2018 11:00 PM IST
ഹൈ​ഡ​ൽ​ബ​ർ​ഗ് : ജ​ർ​മ​നി​യി​ലെ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഹൈ​ഡ​ൽ​ബ​ർ​ഗ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ണ്യ​ശ്ലോ​ക​നാ​യ പ​രി. പ​രു​മ​ല തി​രു​മേ​നി​യു​ടെ 118-ാമ​ത് ഓ​ർ​മ്മ​പ്പെ​രു​നാ​ൾ ഭ​ക്തി​പൂ​ർ​വം ആ​ഘോ​ഷി​ച്ചു.

ഹൈ​ഡ​ൽ​ബ​ർ​ഗി​ലെ മാ​ർ​ക്കു​സ് ഇ​വാ​ജ്ജ​ലി​യ്ക്ക​ൽ ദേ​വാ​ല​യ​ത്തി​ൽ ന​വം​ബ​ർ 10 ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ച്ച വി​ശു​ദ്ധ​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ബ​ൽ​ജി​യ​ത്ത് നി​ന്നെ​ത്തി​യ ഫാ. ​ആ​ഷു അ​ല​ക്സാ​ണ്ട​ർ നേ​തൃ​ത്വം വ​ഹി​ച്ചു. വി. ​കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് റാ​സ​യും കൈ​മു​ത്തും നേ​ർ​ച്ച വി​ള​ന്പും, സ​മൂ​ഹ​വി​രു​ന്നും ന​ട​ത്ത​പ്പെ​ട്ടു.

പ്രാ​ർ​ഥ​ന​യും സേ​വ​ന​വും സ​മ​ന്വ​യി​പ്പി​ച്ചു ആ​ധ്യാ​ത്മി​ക​വും സാ​മൂ​ഹ്യ​വു​മാ​യ മേ​ഖ​ല​ക​ളി​ൽ പ​രി​ശു​ദ്ധി​യു​ടെ പ​രി​മ​ളം പ​ര​ത്തി​യ മ​ല​ങ്ക​ര​സ​ഭ​യു​ടെ പ്ര​ഖ്യാ​പി​ത പ​രി​ശു​ദ്ധ​ന്‍റെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ നി​ര​വ​ധി വി​ശ്വാ​സി​ക​ളെ​ത്തി​യി​രു​ന്നു. ശോ​ശാ​മ്മ വ​ർ​ഗീ​സ്, അ​ന്ന​മ്മ കു​രു​വി​ള എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ