ബെ​നി​ൻ സി​റ്റി​യി​ലെ കു​രു​ന്നു​ക​ൾ​ക്ക് താ​ങ്ങാ​യി ’ഹോ​പ്പ് ഫോ​ർ ദി ​ബെ​സ്റ്റ്’ ചാ​രി​റ്റി ഗാ​ല
Tuesday, November 13, 2018 10:12 PM IST
വി​യ​ന്ന: പ്രോ​സി ഗ്ലോ​ബ​ൽ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ ഒ​സ​യു​വ ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ക്കു​ന്ന ’ഹോ​പ്പ് ഫോ​ർ ദി ​ബെ​സ്റ്റ്’ ചാ​രി​റ്റി ഗാ​ല ന​വം​ബ​ർ 17ന് ​ന​ട​ക്ക​പ്പെ​ടും. വി​വി​ധ പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ നൈ​ജീ​രി​യ​യു​ടെ അം​ബാ​സി​ഡ​ർ വി​വി​യ​ൻ ഒ​ക്കെ​ക്കോ മു​ഖ്യ അ​തി​ഥി​യാ​യി​രി​ക്കും.

നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ളും ലൈ​വ് സം​ഗീ​ത​സ​ദ​സും ചാ​രി​റ്റി ഷോ​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. വി​യ​ന്ന​യി​ലെ ഇ​രു​പ​താ​മ​ത്തെ ജി​ല്ല​യി​ലു​ള്ള റ​ഫാ​യേ​ൽ​ഗാ​സെ 11ലാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ക്ക​പ്പെ​ടു​ന്ന​ത്.

ചാ​രി​റ്റി പ്രോ​ഗ്രാ​മി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക നൈ​ജീ​രി​യ​യി​ലെ ബെ​നി​ൻ സി​റ്റി​യി​ലു​ള്ള നി​രാ​ലം​ബ​രാ​യ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ ല​ഭ്യ​മാ​ക്കും. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി​ട്ട് വി​യ​ന്ന​യി​ൽ ന​ട​ക്കു​ന്ന ഹോ​പ്പ് ഫോ​ർ ദി ​ബെ​സ്റ്റ് ഇ​തി​നോ​ട​കം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ നി​ര​വ​ധി​പേ​ർ​ക്ക് തു​ണ​യാ​യി. പ്രോ​സി ഗ്ലോ​ബ​ൽ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് പ​ള്ളി​ക്കു​ന്നേ​ൽ ഏ​വ​രെ​യും പ​രി​പാ​ടി​യി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി