ഐഎഎസ്‌സി ജൂ​ബി​ലി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് സ​മാ​പ​നം
Wednesday, November 14, 2018 11:01 PM IST
വി​യ​ന്ന: ഇ​ൻ​ഡോ ഓ​സ്ട്രി​യ​ൻ സ്പോ​ർ​ട്സ് ക്ല​ബ് (ഐഎഎസ്‌സി) ഇ​രു​പ​താ​മ​ത്തെ ജൂ​ബി​ലി വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു. ആ​വേ​ശം അ​ല​ത​ല്ലി​യ മ​ത്സ​ര​ങ്ങ​ൾ വി​യ​ന്ന​യി​ലെ പു​തു​ത​ല​മു​റ​യു​ടെ പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. പ​തി​ന​ഞ്ചി​ല​ധി​കം ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്തു.

20 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രു​ടെ ഗ്രൂ​പ്പി​ൽ കേ​ര​ള യു​ണൈ​റ്റ​ഡ് ജേ​താ​ക്ക​ളാ​യി. ഐ​എ​എ​സ്സി എ ​ടീ​മും, ഐഎഎസ്‌സി കാ​ട്ടാ​സും യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ഈ ​വി​ഭാ​ഗ​ത്തി​ലെ ഏ​റ്റ​വും ന​ല്ല ക​ളി​ക്കാ​ര​നാ​യി ടോം ​കു​ഞ്ഞു​പ​റ​ന്പി​ലും, ഗോ​ളി​യാ​യി ജ​സ്റ്റി​ൻ കാ​ര​യ്ക്കാ​ട്ടും, ടോ​പ് സ്കോ​റ​റാ​യി സാം ​വ​ലി​യ​പു​റ​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

20 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രു​ടെ മ​ത്സ​ര​ത്തി​ൽ ഐഎഎസ്‌സി കു​ട്ട​പ്പ​ൻ​സ് വി​യ​ന്ന ബ്ലാ​സ്റ്റേ​ഴ്സി​നെ പ​രാ​ജ​പ്പെ​ടു​ത്തി ക​പ്പി​ൽ മു​ത്ത​മി​ട്ടു. എ​ഫ്.​സി വി​യ​ന്ന മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ടോ​പ് സ്കോ​റ​റാ​യി ഫെ​ബി​ൻ പു​ത്ത​ൻ​വീ​ട്ടി​ലും, ഗോ​ളി​യാ​യി ന​വീ​ൻ തു​രു​ത്തു​മേ​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഏ​റ്റ​വും ന​ല്ല ക​ളി​ക്കാ​ര​നു​ള്ള ട്രോ​ഫി അ​ല​ക്സാ​ണ്ട​ർ അ​ഞ്ചേ​രി​ൽ ക​ര​സ്ഥ​മാ​ക്കി.

13 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രു​ടെ മ​ത്സ​ര​ത്തി​ൽ ഐഎഎസ്‌സി 1, ഐഎഎസ്‌സി 2 എ​ന്നീ ടീ​മു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ബേ​സി​ൽ ത​ല​പ്പി​ള്ളി​ൽ ന​ല്ല ക​ളി​ക്കാ​ര​നാ​യും ഗോ​ളി​യാ​യി ദാ​വീ​ദ് ജോ​ർ​ജ്ജും ഈ ​വി​ഭാ​ഗ​ത്തി​ൽ ട്രോ​ഫി​ക​ൾ ക​ര​സ്ഥ​മാ​ക്കി.

വ​ർ​ഷ​ങ്ങ​ളാ​യി ടീ​മു​ക​ളെ ഏ​കോ​പി​ക്കു​ന്ന​തി​ലും, ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ലും ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് അ​ന്േ‍​റാ​ണ്‍ ടോം, ​കെ​വി​ൻ ഉ​ഴു​ന്നു​പു​റം, ഹാ​രി മേ​ലേ​ട​ത്ത്, മാ​ർ​ട്ടി​ൻ മ​തു​പ്പു​റ​ത്ത് എ​ന്നി​വ​രെ ടൂ​ർ​ണ്ണ​മെ​ന്‍റി​ൽ ക്ല​ബ് ആ​ദ​രി​ച്ചു.

ക്ല​ബി​ന്‍റെ ജൂ​ബി​ലി ആ​ഘോ​ഷി​ച്ച ടൂ​ർ​ണ​മെ​ന്‍റി​ൽ ഐഎഎസ്‌സി​യു​ടെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് പാ​പ്പ​ച്ച​ൻ പു​ന്ന​യ്ക്ക​ൽ ഉ​ദ്ഘാ​ട​ന​പ്ര​സം​ഗം ന​ട​ത്തി. ഫു​ട്ബോ​ൾ കോ​ഓ​ർ​ഡി​നേ​റ്റ​ർ സ​ജി മ​തു​പ്പു​റ​ത്ത് ന​ന്ദി അ​റി​യി​ച്ചു. അ​ന്‍റോ​ണ്‍ ടോം, ​ഘോ​ഷ് അ​ഞ്ചേ​രി​ൽ, പ്രി​ൻ​സ് പ​ത്തി​പ​റ​ന്പി​ൽ, വി​നോ​ദ് യേ​ശു​ദാ​സ്, ജോ​ജ​ൻ ത​റ​മം​ഗ​ല​ത്തി​ൽ, ജോ​ബി ജോ​ർ​ജ്, പ്ര​ദീ​പ് പൗ​ലോ​സ്, സോ​ജി മ​തു​പ്പു​റം, റെ​സി പാ​ല​മ​റ്റം, റോ​സി പു​ന്ന​യ്ക്ക​ൽ, ബി​ന്ദു ജോ​ണ്‍ എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ന​ട​ത്തി​പ്പി​ന് സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി