യൂ​റോ​പ്പി​ൽ വി​ല​ക്ക​യ​റ്റം അ​സാ​ധാ​ര​ണ വേ​ഗ​ത്തി​ൽ വ​ള​രു​ന്നു
Monday, November 19, 2018 9:58 PM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: യൂ​റോ​പ്പി​ൽ വി​ല​ക്ക​യ​റ്റം അ​സാ​ധാ​ര​ണ വേ​ഗ​ത്തി​ൽ വ​ള​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ഒ​ക്ടോ​ബ​റി​നേ​ക്കാ​ൾ 2.2 ശ​ത​മാ​നം വി​ല​ക്ക​യ​റ്റ​മാ​ണ് ഈ ​മാ​സം ന​വം​ബ​റി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. യൂ​റോ​പ്യ​ൻ സ്റ്റാ​റ്റി​ക്സ് ബ്യൂ​റോ പു​റ​ത്ത് വി​ട്ട ക​ണ​ക്കു​ക​ളി​ലാ​ണ് ഈ ​അ​സാ​ധാ​ര​ണ വി​ല​ക്ക​യ​റ്റം കാ​ണി​ക്കു​ന്ന​ത്. യൂ​റോ​പ്പി​ലെ വി​ല വ​ർ​ധ​ന​വ് ശ​ത​മാ​ന​ക്ക​ണ​ക്കി​ൽ താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്. ഹീ​റ്റിം​ഗ് ഓ​യി​ൽ 35.6; പെ​ട്രോ​ൾ, ഡീ​സ​ൽ 17.6; സൂ​പ്പ​ർ പെ​ട്രോ​ൾ 11.8. ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ, സ​സ്യ-​പ​ല​ച​ര​ക്കു​ക​ളി​ൽ 2.8; വീ​ട്ട് വാ​ട​ക 1.5.

സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കും കു​റ​ഞ്ഞ പെ​ൻ​ഷ​ൻ വാ​ങ്ങി ജീ​വി​ക്കു​ന്ന​വ​ർ​ക്കും കു​ടു​ബ​ത്തി​ൽ ഭാ​ര്യ​ക്കും ഭ​ർ​ത്താ​വി​നും ജോ​ലി​യി​ല്ലാ​ത്ത​വ​ർ​ക്കും ഈ ​വി​ല​ക്ക​യ​റ്റം ഒ​രു വ​ലി​യ ഭാ​ര​മാ​ണ്. കു​റ​ഞ്ഞ പെ​ൻ​ഷ​ൻ വാ​ങ്ങി ജീ​വി​ക്കു​ന്ന​വ​ർ തി​ക​ച്ചും ദാ​രി​ദ്യ​ത്തി​ലാ​ണെ​ന്ന് ജ​ർ​മ​ൻ പെ​ൻ​ഷ​നേ​ഴ്സ് സം​ഘ​ട​ന പ​റ​ഞ്ഞു. ജ​ർ​മ​നി​യി​ലെ പ്ര​വാ​സി​ക​ളെ​യും ഈ ​റി​ക്കോ​ർ​ഡ് വി​ല​വ​ർ​ധ​ന ഒ​രു പ​രി​ധി വ​രെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍