സ്വിറ്റ്‌സർലൻഡിൽ ഭാരതീയ കലോത്സവം ജനുവരി 5 ന്
Thursday, December 6, 2018 11:11 PM IST
സൂറിച്ച് : സ്വിറ്റ്‌സർലൻഡിലെ പ്രമുഖ സാംസ്‌കാരിക സംഘടനായ ഭാരതീയകലാലയം ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ഭാരതീയ കലോത്സവം നടത്തുന്നു. 2019 ജനുവരി 5 ന് സൂറിച്ച് ഊസ്റ്റർ ഹാളിലാണ് പരിപാടി.

ഭാരതീയ കലകൾ മത്സരത്തിലൂടെ മാറ്റുരക്കുന്ന യുവജോത്സവവേദി കൂടിയാണ് ഭാരതീയ കലോത്സവം.സ്വിറ്റ്‌സർലൻഡിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മത്സരവേദിയും കലാവിരുന്നും ഒരുക്കുന്ന സംഘടനയാണ് ഭാരതീയകലാലയം.

കലാമത്സരങ്ങൾക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഓൺലൈനിലൂടെ ആണ് മത്സരാർഥികൾ രജിസ്റ്റർ ചെയ്യേണ്ടത്. (www.bharatheeyakalalayam.com). ഡിസംബർ 20 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി.

ലൈറ്റ് സോളോ സോംഗ് , സോളോ സോംഗ് കരോക്കെ , പെൻസിൽ ഡ്രോയിംഗ് ,സ്റ്റോറി ടെല്ലിംഗ് കിഡ്‌സ് , എലൊക്യൂഷൻ സബ് ജൂണിയർ, ജൂണിയർ , സിനിമാറ്റിക് ഡാൻസ് , ക്ലാസിക്കൽ ഗ്രൂപ്പ് ഡാൻസ് ജൂണിയർ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് ഭാരതീയകലാലയം ഭാരവാഹികളുമായി ബന്ധപ്പെടുക.

വിജയികൾക്കുള്ള ട്രോഫികൾ പൊതുസമ്മേളനത്തിൽ വിതരണം ചെയ്യും. അറിയപ്പെടുന്ന കൊറിയോഗ്രാഫർ ആയ ബിജു സേവ്യർ ഒരുക്കുന്ന ഓപ്പണിംഗ് പ്രോഗ്രാം കലാസഹായ്ഹ്നത്തിന് നിറപ്പകിട്ടേകും. കേരളത്തിലെ അറിയപ്പെടുന്ന കലാകാരന്മാർ ഒരുക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും.

റിപ്പോർട്ട്:ജേക്കബ് മാളിയേക്കൽ