ലെ​സ്റ്റ​റി​ലെ സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ​ക്ക് ക്രി​സ്മ​സ് സ​മ്മാ​ന​വു​മാ​യി നോ​ട്ടിം​ഗ്ഹാം രൂ​പ​ത
Monday, December 10, 2018 10:25 PM IST
ലെ​സ്റ്റ​ർ: യു​കെ​യി​ലെ ലെ​സ്റ്റ​റി​ന് ഇ​ത് അ​നു​ഗ്ര​ഹീ​ത നി​മി​ഷം. 1990 മു​ത​ൽ ശ​ക്ത​മാ​യ മ​ല​യാ​ളി കു​ടി​യേ​റ്റ​ത്തി​ന് ആ​ദ്യ വി​ത്തു​പാ​കി​യ ഇം​ഗ്ല​ണ്ടി​ലെ ലെ​സ്റ്റ​റി​ൽ സീ​റോ മ​ല​ബാ​ർ സു​റി​യാ​നി ക​ത്തോ​ലി​ക്കാ​ർ​ക്കാ​യി മ​ദ​ർ ഓ​ഫ് ഗോ​ഡ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ജോ​ർ​ജ് തോ​മ​സ് ചേ​ല​ക്ക​ലി​നെ വി​കാ​രി​യാ​യി നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള നോ​ട്ടിം​ഗ്ഹാം രൂ​പ​ത​യു​ടെ അ​ഭി. ബി​ഷ​പ്പ് റ​വ. പാ​ട്രി​ക് ജോ​സ​ഫ് മാ​ക്നെ അ​റി​യി​പ്പ് ലെ​സ്റ്റ​റി​ലെ ഇം​ഗ്ലീ​ഷ് ദേ​വാ​ല​യ​ങ്ങ​ളി​ൽ കു​ർ​ബാ​ന​യി​ൽ അ​റി​യി​ക്കു​ക​യു​ണ്ടാ​യി. മ​ല​യാ​ളി​ക​ൾ ആ​ദ്യ​കാ​ലം മു​ത​ൽ ദേ​വാ​ല​യ ശു​ശ്രു​ഷ​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന മ​ദ​ർ ഓ​ഫ് ഗോ​ഡ് ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി​യാ​യു​ള്ള നി​യ​മ​നം വി​ശ്വാ​സി​ക​ൾ ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ച്ചു.

താ​മ​ര​ശേ​രി രൂ​പ​ത​യി​ലെ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സ്കൂ​ൾ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള വി​ദ്യാ​ല​യ​മാ​ക്കി ഉ​യ​ർ​ത്തി ദേ​ശീ​യ അ​വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി പു​ര​സ്ക്കാ​ര​ങ്ങ​ൾ​ക്കു അ​ർ​ഹ​നാ​യ മി​ക​ച്ച സം​ഘാ​ട​ക​ൻ​നും വാ​ഗ്മി​യു​മാ​യ ഫാ. ​ജോ​ർ​ജ് തോ​മ​സ് ചേ​ല​ക്ക​ലി​ന്‍റെ സേ​വ​നം സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്കും, വി​ശ്വാ​സി​ക​ൾ ഓ​രോ​രു​ത്ത​ർ​ക്കും മു​ത​ൽ​ക്കൂ​ട്ടാ​കും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. സി​റോ​മ​ല​ബാ​ർ സ​ഭ മി​ഷ​ൻ യു​ക​യി​ലു​ട​നീ​ളം ആ​രം​ഭി​ക്കു​ന്ന ഈ ​വേ​ള​യി​ൽ പൂ​ർ​ണ​മാ​യ ആ​ദ്ധ്യാ​ത്മി​ക സ​ഭാ സം​വി​ദാ​നം തു​ട​ർ​ന്നു​കൊ​ണ്ട് പോ​കാ​നും ഭാ​വി​യി​ൽ യു​കെ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളു​ള്ള മി​ഷ​നാ​യി മാ​റാ​നും ജോ​ർ​ജ് അ​ച്ച​ന്‍റെ നി​യ​മ​നം സാ​ധ്യ​മാ​ക്കും.