ഡോ. ​ബ​നേ​ഷ് ജോ​സ​ഫി​ന് ഫ്രാ​ങ്ക്ഫു​ർ​ട്ട് സി​റ്റി​യു​ടെ ആ​ദ​രം
Monday, December 10, 2018 10:40 PM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: മി​ക​ച്ച ശാ​സ്ത്ര നേ​ട്ട​ങ്ങ​ളി​ലൂ​ടെ ഫ്രാ​ങ്ക്ഫു​ർ​ട്ട് സി​റ്റി​യു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ന​ൽ​കി​യ സം​ഭ​വ​ന​ക​ൾ​ക്ക് ബ​നേ​ഷ് ജോ​സ​ഫി​നെ ആ​ദ​രി​ച്ചു. ഡി​സം​ബ​ർ 6 ന് ​ഫ്രാ​ങ്ക്ഫു​ർ​ട്ട് സി​റ്റി​യു​ടെ ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കൈ​സ​ർ ഹാ​ളി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​ണ്‍​സു​ൽ ജ​ന​റ​ൽ·ാ​ർ, സി​റ്റി ഭ​ര​ണാ​ധി​കാ​രി​ക​ൾ, സാ​മൂ​ഹി​ക​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ൽ ജ​ന​റ​ൽ പ്ര​തി​ഭാ പാ​ർ​ക്ക​ർ, പ്ര​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​ന്‍റ് ക​ൾ​ച്ച​റ​ൽ കോ​ണ്‍​സു​ൽ സോ​ണി​യാ ഡ​ഹി​യാ എ​ന്നി​വ​ർ നേ​രി​ട്ട് ഈ ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് ബ​നേ​ഷ് ജോ​സ​ഫി​നെ ആ​ദ​രി​ച്ചു.

സ്വി​റ്റ​സ​ർ​ല​ൻ​ഡി​ലെ പ്ര​സി​ദ്ധ​മാ​യ ഹെ​ത്ത് സൂ​റി​ച്ചി​ൽ നി​ന്നും ഡോ​ക്ട​റേ​റ്റി​നു​ശേ​ഷം 2014ൽ ​മേ​രി ക്യൂ​റി പോ​സ്റ്റ് ഡോ​ക്ട​റ​ൽ സ​യ​ന്‍റി​സ്റ്റ് ആ​യാ​ണ് ബ​നേ​ഷ് ജ​ർ​മ​നി​യി​ൽ എ​ത്തി​യ​ത്. 2016ൽ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ കോ​ളാ​ബോ​റേ​റ്റി​വ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ പ്രൊ​ജ​ക്റ്റ് ലീ​ഡ​റാ​യി. 2017 ൽ ​അ​ഡോ​ൾ​ഫ്മെ​സ​ർ പ്രൈ​സും 2018 ൽ ​ജ​ർ​മ​ൻ ബ​യോ​ഫി​സി​ക്ക​ൽ സൊ​സൈ​റ്റി​യു​ടെ യ​ങ് ഇ​ൻ​വെ​സ്റി​ഗേ​റ്റ​ർ അ​വാ​ർ​ഡും നേ​ടി. ഈ ​വ​ർ​ഷം ജ​ർ​മ​ൻ ഫെ​ഡ​റ​ൽ ഗൊ​വെ​ർേ·​ന്‍റി​ൽ നി​ന്നും മു​പ്പ​തു ല​ക്ഷം യൂ​റോ​യു​ടെ റി​സ​ർ​ച്ച് ഗ്രാ​ന്േ‍​റാ​ടു കൂ​ടി എ​മ്മി നോ​തെ​ർ റി​സ​ർ​ച്ച് ഗ്രൂ​പ്പ് ലീ​ഡ​റാ​യി. ജ​നു​വ​രി മു​ത​ൽ ഫ്രാ​ങ്ക്ഫു​ർ​ട് ഗോ​യ്ഥെ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബ​യോ​ഫി​സി​ക്സി​ൽ പു​തി​യ ഫാ​ക്ക​ൽ​റ്റി മെ​ന്പ​റാ​യി ഗ​വേ​ഷ​ണ​വും തു​ട​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍