മ​ണ്ണി​ലും വി​ണ്ണി​ലും ആ​ന​ന്ദം പൊ​ഴി​ച്ച ക​രോ​ൾ രാ​വി​ന് ക​വ​ൻ​ട്രി​യി​ൽ സ​മാ​പ​നം
Monday, December 10, 2018 10:44 PM IST
ക​വ​ൻ​ട്രി: വി​ണ്ണി​ൽ നി​ന്നും മ​ണ്ണി​ൽ അ​വ​ത​രി​ച്ച ദൈ​വ​പു​ത്ര​ന്‍റെ തി​രു​പ്പി​റ​വി​യു​ടെ സ​ന്ദേ​ശ​വു​മാ​യി യു​കെ​യു​ടെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ സ്വ​ർ​ഗീ​യ​ഗാ​യ​ക​ർ. മാ​ലാ​ഖ​മാ​രു​ടെ സ്വ​ർ​ഗീ​യ​സം​ഗീ​ത​ത്തോ​ടൊ​പ്പം അ​വ​രു​ടെ സ്തു​തി​ഗീ​ത​ങ്ങ​ൾ ല​യി​ച്ചു​ചേ​ർ​ന്ന​പ്പോ​ൾ ക​വ​ൻ​ട്രി വി​ല്ല​ൻ​ഹാ​ൾ ഓ​ഡി​റ്റോ​റി​യം അ​തു​ല്യ​മാ​യ ആ​ന​ന്ദ​പ്ര​ഭ​യി​ൽ ജ്വ​ലി​ച്ചു നി​ന്നു. ഗ​ർ​ഷോം ടി​വി​യും ല​ണ്ട​ൻ അ​സാ​ഫി​യ​ൻ​സും ചേ​ർ​ന്നൊ​രു​ക്കി​യ ര​ണ്ടാ​മ​ത് ക്രി​സ്മ​സ് ക​രോ​ൾ​ഗാ​ന മ​ത്സ​രം ’ജോ​യ് ടു ​ദി വേ​ൾ​ഡ് 2’ ച​രി​ത്ര​മാ​യ​പ്പോ​ൾ ബ്രി​സ്റ്റോ​ൾ ക്നാ​നാ​യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ കി​രീ​ടം ചൂ​ടി. മ​ദ​ർ ഓ​ഫ് ഗോ​ഡ് ച​ർ​ച്ച് ക്വ​യ​ർ ലെ​സ്റ്റ​ർ ര​ണ്ടാം സ്ഥാ​ന​വും പീ​റ്റ​ർ ബോ​റോ ഓ​ൾ സെ​യി​ന്‍റ്സ് മാ​ർ​ത്തോ​മാ ച​ർ​ച്ച് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ൾ യ​ഥാ​ക്ര​മം സെ​യി​ന്‍റ് ബെ​ന​ഡി​ക്ട് മി​ഷ​ൻ ച​ർ​ച്ച് ക്വ​യ​ർ ബ​ർ​മിം​ഗ്ഹാ​മും വോ​യി​സ് ഓ​ഫ് ഏ​യ്ഞ്ച​ൽ​സ് ക​വ​ൻ​ട്രി​യും നേ​ടി.

ഡി​സം​ബ​ർ 8 ശ​നി​യാ​ഴ്ച വൈ​കി​ട്ട് മൂ​ന്നി​ന് ആ​രം​ഭി​ച്ച ക​രോ​ൾ ഗാ​ന​സ​ന്ധ്യ​യി​ൽ പ്ര​ശ​സ്ത സം​ഗീ​ത​സം​വി​ധാ​യ​ക​നും വേ​ൾ​ഡ് പീ​സ് മി​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ സ​ണ്ണി സ്റ്റീ​ഫ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഗ​ർ​ഷോം ടി​വി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബി​നു ജോ​ർ​ജ് വി​ശി​ഷ്ടാ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്തു. തു​ട​ർ​ന്ന് മു​ഖ്യാ​തി​ഥി​യാ​യ സ​ണ്ണി സ്റ്റീ​ഫ​ൻ ജോ​യ് ടു ​ദി വേ​ൾ​ഡ് 2ന്‍റെ ഒൗ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യു​കെ ക്രോ​സ് ക​ൾ​ച്ച​റ​ൽ മി​നി​സ്ട്രി​സ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ കു​ര്യ​ൻ ക്രി​സ്മ​സ് സ​ന്ദേ​ശ​വും ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ക​മ്മീ​ഷ​ൻ ഫോ​ർ ലി​റ്റ​ർ​ജി​ക്ക​ൽ മ്യൂ​സി​ക് ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല ആ​ശം​സ​യും അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. തു​ട​ർ​ന്ന് സ​ണ്ണി സ്റ്റീ​ഫ​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​റെ ശ്ര​ദ്ധേ​യ​മാ​യ തി​രു​നാ​മ​കീ​ർ​ത്ത​നം എ​ന്ന ഗാ​നം ബി​ജു കു​ന്പ​നാ​ട് അ​തി​മ​നോ​ഹ​ര​മാ​യി ആ​ല​പി​ച്ച​പ്പോ​ൾ സ​ദ​സ് ക​ണ്‍​നി​റ​ഞ്ഞ കൈ​യ​ടി​യോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്.

തു​ട​ർ​ന്ന് വി​ല്ല​ൻ​ഹാ​ൾ സോ​ഷ്യ​ൽ ക്ല​ബി​ൽ തി​ങ്ങി​ക്കൂ​ടി​യ ആ​സ്വാ​ദ​ക​രു​ടെ ക​ണ്ണി​നും കാ​തി​നും കു​ളി​ർ​മ​യാ​യി ഇ​ന്പ​മാ​ർ​ന്ന ഈ​ണ​ങ്ങ​ളി​ൽ ക​രോ​ൾ ഗാ​ന​ങ്ങ​ൾ പെ​യ്തി​റ​ങ്ങി. യു​കെ​യി​ലെ വി​വി​ധ ക്രി​സ്തീ​യ​സ​ഭ​ക​ളു​ടെ​യും ച​ർ​ച്ചു​ക​ളു​ടെ​യും ഗാ​യ​ക​സം​ഘ​ങ്ങ​ളു​ടെ​യും ക്വ​യ​ർ ഗ്രൂ​പ്പു​ക​ൾ വ​ലി​യ മു​ന്നൊ​രു​ക്ക​ത്തോ​ടു​കൂ​ടി​യാ​ണ് ഈ ​സം​ഗീ​ത മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഒ​ന്നാം സ​മ്മാ​ന​മാ​യി അ​ലൈ​ഡ് മോ​ർ​ട്ഗേ​ജ് സ​ർ​വീ​സ​സ് സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന ആ​യി​രം പൗ​ണ്ട് കാ​ഷ് അ​വാ​ർ​ഡി​ന്‍റെ ചെ​ക്ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജോ​യ് തോ​മ​സ് വി​ജ​യി​ക​ളാ​യ ബ്രി​സ്റ്റോ​ൾ ക്നാ​നാ​യ ടീ​മി​ന് കൈ​മാ​റി​യ​പ്പോ​ൾ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി റ​വ. ഡോ. ​ജോ കു​ര്യ​ൻ സ​മ്മാ​നി​ച്ചു. ര​ണ്ടാം സ​മ്മാ​ന​മാ​യി പ്രൈം ​മെ​ഡി​ടെ​ക് സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന 500 പൗ​ണ്ട് കാ​ഷ് അ​വാ​ർ​ഡ് റോ​ജി​മോ​ൻ വ​ർ​ഗീ​സും ട്രോ​ഫി റ​വ. ഫാ. ​ജോ​ർ​ജ് ചേ​ല​ക്ക​ലും വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നി​ച്ചു. മൂ​ന്നാം സ​മ്മാ​ന​മാ​യി ജി​യാ ട്രാ​വ​ൽ യു​കെ ന​ൽ​കി​യ 250 പൗ​ണ്ട് അ​നി ചാ​ക്കോ​യും ട്രോ​ഫി ജോ​മോ​ൻ കു​ന്നേ​ലും വി​ജ​യി​ക​ൾ​ക്ക് ന​ൽ​കി.

മ​ത്സ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ക​രോ​ൾ ഗാ​ന​സ​ന്ധ്യ​ക്ക് നി​റം പ​ക​രാ​ൻ ല​ണ്ട​ൻ അ​സാ​ഫി​യ​ൻ​സ് ഒ​രു​ക്കി​യ ലൈ​വ് ഓ​ർ​ക്ക​സ്ട്ര​യോ​ടു​കൂ​ടി​യ ശ്രു​തി​മ​ധു​ര​മാ​യ ഗാ​ന​ങ്ങ​ൾ സ​ദ​സ്യ​ർ ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. സം​ഗീ​ത​സ​പ​ര്യ​യി​ൽ 30 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ, ല​ണ്ട​ൻ അ​സാ​ഫി​യ​ന്സി​ന്‍റെ അ​മ​ര​ക്കാ​ര​നും ഡ്ര​മ്മ​റു​മാ​യ ജോ​യ് തോ​മ​സി​നെ ഗ​ർ​ഷോം ടി​വി​ക്കു​വേ​ണ്ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജോ​മോ​ൻ കു​ന്നേ​ൽ വേ​ദി​യി​ൽ ആ​ദ​രി​ച്ചു. ’ജോ​യ് ടു ​ദി വേ​ൾ​ഡ് 2’ ഡി​സം​ബ​ർ 25 ക്രി​സ്മ​സ് ദി​ന​ത്തി​ൽ ഉ​ച്ച​ക്ക് 12 മാ​ണി മു​ത​ൽ ഗ​ർ​ഷോം ടി​വി​യി​ൽ സം​പ്രേ​ഷ​ണം ചെ​യ്യും.

റി​പ്പോ​ർ​ട്ട്: ജോ​ഷി സി​റി​യ​ക്