ലിവര്‍പൂളില്‍ തിരുനാള്‍ ആഘോഷവും ആലഞ്ചേരി പിതാവിന്റെ സ്വീകരണവും ഭക്തി നിര്‍ഭരമായി
Tuesday, December 11, 2018 3:06 PM IST
ലിവര്‍പൂള്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ രൂപീകരണത്തിനു ശേഷം ആദ്യ ഇടവക ദേവാലയമായി പ്രഖ്യാപിക്കപ്പെട്ട ലിതര്‍ലാന്‍ഡ് ഔര്‍ ലേഡി ക്വീന്‍ ദേവാലയത്തില്‍ പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുനാളും, സീറോ മലബാര്‍ സഭയുടെ തലവനും, പിതാവുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന് സ്വീകരണവും നല്‍കി.

ഇക്കഴിഞ്ഞ ഡിസംബര്‍ എട്ടിനു ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം ദേവാലയത്തിലെത്തിയ അഭിവന്ദ്യ പിതാവിനെയും , ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ് മാല്‍ക്കം മാക് മഹോന്‍ എമിരേത്തിയുസ് സഹായ മെത്രാന്‍ മാര്‍ വിന്‍സെന്റ് മാലോണി എന്നിവരെ വികാരി ഫാ. ജിനോ അരീക്കാട്ടിലിന്റെയും, പാരിഷ് കമ്മറ്റിയുടെയും നേതൃത്വത്തില്‍ റോസാ പുഷ്പങ്ങള്‍ ഏന്തിയ മതബോധന വിദ്യാര്‍ഥികളും , ഇടവകഅംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു .തുടര്‍ന്ന് അഭിവന്ദ്യ പിതാവിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു .മറ്റു പിതാക്കന്മാരും , വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വൈദികരും സഹ കാര്‍മ്മികര്‍ ആയിരുന്നു.

പരിശുദ്ധ അമ്മയുടെ സജീവ സാക്ഷ്യമായി നിലകൊള്ളുന്ന ഈ ദേവാലയത്തില്‍ അമലോത്ഭവ തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ കഴിഞ്ഞതില്‍ കര്‍ദിനാള്‍ സന്തോഷം പ്രകടിപ്പിച്ചു .ലിവര്‍പൂളിലെ സീറോ മലബാര്‍ സമൂഹത്തിനു അകമഴിഞ്ഞ പിന്തുണ നല്‍കുന്ന ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ കര്‍ദിനാള്‍ എല്ലാ സഹായങ്ങള്‍ക്കും പ്രത്യേക നന്ദി അര്‍പ്പിച്ചു ,വികാരി ഫാ . ജിനോ അരീക്കാട്ട് സ്വാഗതം ആശംസിക്കുകയും ,ട്രസ്റ്റി റോമില്‍സ് നന്ദി അര്‍പ്പിക്കുകയും ചെയ്തു ,ആഘോഷ പരിപാടികള്‍ക്ക് ജോ വേലംകുന്നേല്‍ ,പോള്‍ മംഗലശ്ശേരി ,റോമില്‍സ്,ജോര്‍ജ് ജോസഫ് ,പാരിഷ് കമ്മറ്റിയംഗങ്ങള്‍ , ഭക്തസംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി . സ്‌നേഹ വിരുന്നോടെയാണ് പരിപാടികള്‍ സമാപിച്ചത് .

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍