ജ​ർ​മ​നി​യി​ൽ ശൈ​ത്യം ക​ടു​ക്കു​ന്നു
Thursday, December 13, 2018 9:56 PM IST
ബ​ർ​ലി​ൻ: ക്രി​സ്മ​സ് അ​ടു​ത്ത​വ​രു​ന്ന​തോ​ടെ ജ​ർ​മ​നി​യി​ൽ ശൈ​ത്യം കൂ​ടു​ത​ൽ ക​ടു​ക്കു​ന്നു. 15 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യാ​ണ് ഇ​പ്പോ​ൾ പ​ല​യി​ട​ങ്ങ​ളി​ലും മ​ഞ്ഞു​വീ​ഴ്ച.

ശ​ക്ത​മാ​യ കാ​റ്റും ചി​ല​യി​ട​ങ്ങ​ളി​ൽ മ​ഞ്ഞി​ടി​ച്ചി​ലും പ്ര​വ​ചി​ക്ക​പ്പെ​ടു​ന്നു. വ്യാ​പ​ക​മാ​യി ഗ​താ​ഗ​തം ത​ട​സ​പ്പെ​ടാ​ൻ സാ​ധ്യ​ത. നോ​ർ​ത്ത് സീ, ​ബാ​ൾ​ട്ടി​ക് സീ ​തീ​ര​ങ്ങ​ളി​ലാ​ണ് കാ​റ്റ് ഏ​റ്റ​വും ശ​ക്തി പ്രാ​പി​ക്കു​ക.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഭ​ഗ​ങ്ങ​ളി​ൽ മ​ഴ​യും കാ​റ്റും താ​ര​ത​മ്യേ​ന കു​റ​വാ​യി​രി​ക്കും. പോ​യ വാ​ര​ത്തെ അ​പേ​ക്ഷി​ച്ച് ത​ണു​പ്പി​ന്‍റെ കാ​ഠി​ന്യം കൂ​ടി​വ​രു​ക​യാ​ണ്. ബ​വേ​റി​യ മേ​ഖ​ല​ക​ളി​ൽ മ​ഞ്ഞു​വീ​ഴ്ച ഉ​ണ്ടെ​ങ്കി​ലും മ​ധ്യ​ജ​ർ​മ​നി​യി​ൽ മ​ഞ്ഞു​വീ​ഴ്ച ആ​രം​ഭി​ച്ചി​ട്ടി​ല്ല. അ​ന്ത​രീ​ക്ഷ താ​പ​നി​ല ഏ​ഴു ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​ണ് നി​ല​വി​ൽ. ഇ​തി​ൽ നി​ന്നും താ​ഴേ​യ്ക്കു വ​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ