ടാഗോർ ഗാർഡൻ നിർമ്മൽ ഹൃദയ് പള്ളിയിൽ ഇടവക ദിനാഘോഷം 13 ന്
Friday, January 11, 2019 5:38 PM IST
ന്യൂഡൽഹി: ടാഗോർ ഗാർഡൻ നിർമ്മൽ ഹൃദയ് പള്ളിയിൽ ഇടവക ദിനാഘോഷം ജനുവരി 13ന് (ഞായർ) നടക്കും. രാവിലെ 9ന് ടാഗോർ ഗാർഡനിലെ സാമുദായിക ഭവനിൽ വികാരി ഫാ. ബെന്നി അക്കൂട്ട് സിഎസ്ടിയുടെ കാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിയോടെ ചടങ്ങുകൾ ആരംഭിക്കും.

സാംസ്കാരിക സമ്മേളനത്തിൽ മുൻ സുപ്രീം കോടതി ജഡ്‌ജി ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്നു ഇടവകാംഗങ്ങളും ഇടവകയിലെ ഭക്തസംഘടനാംഗങ്ങളും സൺഡേ സ്കൂൾ കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കാലാപരിപാടികളും സ്നേഹവിരുന്നും നടക്കും.

റിപ്പോർട്ട്: പി.എൻ. ഷാജി