ഹെ​ല​ൻ സാ​ജു​വി​ന്‍റെ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച റോ​യ​ൽ ഹോ​സ്പി​റ്റ​ൽ ചാ​പ്പ​ലി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​യ്ക്കും
Monday, January 14, 2019 10:38 PM IST
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​യാ​യ ഡ​ബ്ലി​ൻ ലൂ​ക്ക​നി​ലെ സാ​ജു ഉ​ഴു​ന്നാ​ലി​ലി​ന്‍റെ (ചെ​ന്പ​നാ​നി​യ്ക്ക​ൽ) ഭാ​ര്യ ഹെ​ല​ൻ സാ​ജു​വി​ന്‍റെ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​രു മു​ത​ൽ നാ​ലു വ​രെ പ​രേ​ത ജോ​ലി ചെ​യ്തി​രു​ന്ന ഡോ​ണി​ബ്രൂ​ക്കി​ലെ റോ​യ​ൽ ഹോ​സ്പി​റ്റ​ൽ ചാ​പ്പ​ലി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​യ്ക്കും.

ഫ്യു​ണ​റ​ൽ ഹോ​മി​ൽ നി​ന്നും ചൊവ്വാഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​നു ഡോ​ണി​ബ്രൂ​ക്കി​ലെ ആ​ശു​പ​ത്രി ചാ​പ്പ​ലി​ൽ എ​ത്തി​ക്കു​ന്പോ​ൾ മു​ത​ൽ ഹെ​ല​ന് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സ​രം പൊ​തു​സ​മൂ​ഹ​ത്തി​ന് ഉ​ണ്ടാ​യി​രി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു വി​ശു​ദ്ധ കു​ർ​ബാ​ന. പ​ത്ത് വ​ർ​ഷ​ത്തോ​ളം സ്റ്റാ​ഫ് ന​ഴ്സാ​യി​രു​ന്ന ത​ങ്ങ​ളു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​യ്ക്ക് റോ​യ​ൽ ഹോ​സ്പി​റ്റ​ലി​ലെ ന​ഴ്സു​മാ​ർ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി ആ​ദ​രി​ക്കും.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ലൂ​ക്ക​നി​ൽ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ൽ എ​ട്ടു വ​രെ ലൂ​ക്ക​നി​ലെ ഡി​വൈ​ൻ മേ​ഴ്സി ദേ​വാ​ല​യ​ത്തി​ലും ഹെ​ല​ന് അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ഡി​വൈ​ൻ മേ​ഴ്സി ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന അ​നു​സ്മ​ര​ണ​ബ​ലി​യ്ക്കും പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ​ക്കും സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ​യും സ​ഹോ​ദ​ര​സ​ഭ​ക​ളി​ലെ​യും വൈ​ദീ​ക​ർ നേ​തൃ​ത്വം ന​ൽ​കും. ഡ​ബ്ലി​ൻ ഡോ​ണി​ബ്രൂ​ക്കി​ലെ റോ​യ​ൽ ഹോ​സ്പി​റ്റ​ലി​ലെ സ്റ്റാ​ഫ് ന​ഴ്സാ​യി​രു​ന്ന പാ​ലാ രാ​മ​പു​രം കു​റി​ഞ്ഞി ഉ​ഴു​ന്നാ​ലി​ൽ (ചെ​ന്പ​നാ​നി​യ്ക്ക​ൽ) ഹെ​ല​ൻ സാ​ജു(43) വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​ർ​ബു​ദ​രോ​ഗ​ത്തെ തു​ട​ർ​ന്ന് നി​ര്യാ​ത​യാ​യ​ത്.
തൊ​ടു​പു​ഴ പ​ള്ളി​ക്കാ​മു​റി കു​ള​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ :സ​ച്ചി​ൻ( മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ത്ഥി,ബ​ൾ​ഗേ​റി​യ)​സ​ബീ​ൻ (തേ​ർ​ഡ് ക്ലാ​സ്, ഡി​വൈ​ൻ മേ​ഴ്സി സ്കൂ​ൾ ലൂ​ക്ക​ൻ )സം​സ്കാ​രം ഞാ​യ​ർ ഉ​ച്ച​ക​ഴി​ഞ്ഞു രാ​മ​പു​രം കു​റി​ഞ്ഞി പ​ള്ളി​യി​ൽ ന​ട​ക്കും.