ആർകെപുരം സെന്‍റ് പീറ്റേഴ്സ് ദേവാലയത്തിൽ തിരുനാൾ ആഘോഷം 27 ന്
Wednesday, January 23, 2019 9:19 PM IST
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ദേവാലയത്തിൽ അദ്ഭുത പ്രവർത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാൾ ജനുവരി 27ന് (ഞായർ) ആഘോഷിക്കുന്നു.

രാവിലെ 10.30ന് രൂപം എഴുന്നള്ളിക്കൽ, ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം എന്നിവയ്ക്ക് ഫാ. പയസ് മലേകണ്ടത്തിൽ കാർമികത്വം വഹിക്കും. 12 ന് പ്രദക്ഷിണം, രൂപം വണങ്ങൽ, നേർച്ച വിതരണം, കഴുന്ന് എടുക്കൽ എന്നിവ നടക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്