ഡി​എം​എ ക​ലോ​ത്സ​വ​ത്തി​ന് കൊ​ടി​യി​റ​ങ്ങി
Tuesday, January 29, 2019 12:26 AM IST
ന്യൂ​ഡ​ൽ​ഹി: ഡി​എം​എ. ക​ലോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല (ഫൈ​ന​ൽ) മ​ത്സ​ര​ങ്ങ​ൾ വി​കാ​സ് പു​രി കേ​ര​ളാ സ്കൂ​ളി​ൽ കൊ​ടി​യി​റ​ങ്ങി. വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ടു കൂ​ടി നാ​ലു​നാ​ൾ നീ​ണ്ടു നി​ന്ന പ്ര​വാ​സി​ക​ളു​ടെ ക​ലാ മാ​മാ​ങ്ക​ത്തി​ന് കൊ​ടി​യി​റ​ങ്ങി. ഡി​എം​എ​യു​ടെ 25 ഏ​രി​യ​ക​ൾ പ​ങ്കെ​ടു​ത്ത ക​ലോ​ത്സ​വ​ത്തി​ൽ മെ​ഹ്റോ​ളി ഏ​രി​യാ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി.

ഡി​എം​എ. പ്ര​സി​ഡ​ന്‍റ് സി.​എ.​നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി കേ​ന്ദ്ര പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് ക​മ്മി​ഷ​ണ​ർ ഡോ. ​വി.​പി. ജോ​യ് ഐ​എ​എ​സ്. പ​ങ്കെ​ടു​ത്തു. സീ​രി​യ​ൽ​സി​നി​മാ താ​ര​ങ്ങ​ളും സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​നു നി​റ​പ്പ​കി​ട്ടേ​കി.

സീ​രി​യ​ൽ താ​ര​ങ്ങ​ളാ​യ സൗ​പ​ർ​ണി​ക, നീ​ത, പ്ര​വാ​സി​ക​ളു​ടെ അ​ഭി​മാ​ന​വു​മാ​യ ന​ന്ദ​ന ആ​ന​ന്ദ്, സീ​രി​യ​ൽ താ​രം സു​ഭാ​ഷ്, കേ​ര​ളാ സ്കൂ​ൾ വി​കാ​സ് പു​രി സെ​ക്ര​ട്ട​റി രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ ക​ലോ​ത്സ​വ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന ദാ​ന​വും നി​ർ​വ​ഹി​ച്ചു. പ്ര​മു​ഖ നാ​ട​കാ​ചാ​ര്യ​നാ​യ പ്ര​ഫ. ഓം​ചേ​രി എ​ൻ​എ​ൻ പി​ള്ള​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ജ​ഡ്ജ്മെ​ന്‍റി​നാ​യി കോ​ഴി​ക്കോ​ടു നി​ന്നു​മെ​ത്തി​യ നൃ​ത്ത സം​ഗീ​താ​ദ്ധ്യാ​പ​കാ​രാ​യ സി​ൽ​വി സെ​ബാ​സ്റ്റ്യ​ൻ, ഡോ. ​ല​ജി​ന, എ.​ആ​ർ. അ​ഞ്ജ​ലി, യു.​കെ. ഷീ​ജ, മും​ബെ​യി​ൽ നി​ന്നും എ​ത്തി​യ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ പ്രേം​കു​മാ​ർ, നൃ​ത്ത സം​ഗീ​താ​ധ്യാ​പ​ക​യാ​യ ദേ​വി പ്രേം​കു​മാ​ർ എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ പൊ​ന്നാ​ട​യ​ണി​യി​ച്ചു. ക​ലോ​ത്സ​വ ജേ​താ​ക്ക​ൾ​ക്കു​ള്ള മ​നോ​ഹ​ര​മാ​യ ക​യ്യ​ക്ഷ​ര​ത്താ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ഴു​തി​യ ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടി​യ ശ്യാ​മ​ള​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ, ഡി​എം​എ. വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​കേ​ശ​വ​ൻ കു​ട്ടി, ക​ലോ​ത്സ​വം ക​ണ്‍​വീ​ന​റും വൈ​സ് പ്ര​സി​ഡ്ന്‍റു​മാ​യ വി​നോ​ദി​നി ഹ​രി​ദാ​സ്, അ​ഡി​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ​ച്. ആ​ചാ​രി, ട്ര​ഷ​റ​ർ സി.​ബി. മോ​ഹ​ന​ൻ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ കെ.​ജെ. ടോ​ണി, ഇ​ന്‍റ​ർ​ണ​ൽ ഓ​ഡി​റ്റ​ർ ആ​ർ.​ജി. കു​റു​പ്പ്, ജോ​യി​ന്‍റ് ഇ​ന്‍റെ​ർ​ണ​ൽ ഓ​ഡി​റ്റ​ർ പി.​എ​ൻ. ഷാ​ജി, സു​വ​നീ​ർ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ പി​രി​യ​ത്ത് ര​വീ​ന്ദ്ര​ൻ, ക​ലോ​ത്സ​വം ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​യ അ​ജി​കു​മാ​ർ മേ​ട​യി​ൽ, എ.​മു​ര​ളി​ധ​ര​ൻ, ഓ.​ഷാ​ജി​ക​മാ​ർ, സൗ​ത്ത് സെ​ൻ​ട്ര​ൽ, ഈ​സ്റ്റ്, വെ​സ്റ്റ് സോ​ണ്‍​സ് ക​ണ്‍​വീ​ന​ർ​മാ​രാ​യ പി.​ആ​ർ, നാ​യ​ർ, വി. ​കെ.​ച​ന്ദ്ര​ൻ, കെ ​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഡ​ൽ​ഹി പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ഡോ​മി​നി​ക് ജോ​സ​ഫ്, ഓ​ൾ ഇ​ന്ത്യാ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്് കെ.​ആ​ർ. മ​നോ​ജ് തു​ട​ങ്ങി സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി