ഡിഎംഎ കലോത്സവം: മെഹ്റോളി ഏരിയ ഓവർ ഓൾ ചാമ്പ്യന്മാർ
Saturday, February 2, 2019 5:01 PM IST
ന്യൂഡൽഹി : ഡിഎംഎ സംഘടിപ്പിച്ച കലോത്സവത്തിൽ മെഹ്റോളി ഏരിയ ഓവർ ഓൾ ചാമ്പ്യന്മാരായി. മയൂർ വിഹാർ ഫേസ് 3 രണ്ടാം സ്ഥാനവും ദിൽഷാദ് കോളനി, ആർ.കെ. പുരം മൂന്നാം സ്ഥാനവും പങ്കിട്ടു.

ഡൽഹി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ പ്രവാസികൾക്കായി നടത്തിയ കലോത്സവം നാലുദിവസം നീണ്ടു നിന്നു. ജനുവരി 13ന് രചനോത്സവവും 20-ന് മേഖലാതല മത്സരങ്ങളും 26, 27 തീയതികളിൽ സംസ്ഥാനതല മത്സരങ്ങളും അരങ്ങേറി.

റിപ്പോർട്ട്: പി.എൻ. ഷാജി