യൂത്ത് ഫസ്റ്റ് 2019 ന് ഉജ്ജ്വല സമാപനം
Monday, February 4, 2019 11:22 PM IST
ന്യൂഡൽഹി: ഡൽഹി ഓർത്തഡോക്സ് ഭദ്രാസന യുവജന പ്രസ്ഥാനത്തിന്‍റെ കലാമേള യൂത്ത് ഫസ്റ്റ് 2019 ഫെബ്രുവരി മൂന്നിന് ഗാസിയബാദ് സെന്‍റ് തോമസ് ഇടവകയുടെ നേതൃത്വത്തിൽ സെന്‍റ് തോമസ് സ്കൂൾ ഇന്ദിരാ പുരത്ത് സംഘടിപ്പിച്ചു.

കലാമേള അലക്സാണ്ടർ ഡാനിയൽ ഐപിഎസ് ഉദ്ഘാടനം ചെയ്തു. യുവജനപ്രസ്ഥാന വൈസ് പ്രസിഡന്‍റ് ടി.ജെ. ജോൺസൺ ഗാസിയബാദ് സെന്‍റ് തോമസ് ഇടവക വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ലെനി ചാക്കോ സെക്രട്ടറി റോബിൻ രാജു എന്നിവർ നേതൃത്വം നൽകി.

ക്വയർ കോമ്പറ്റീഷനിൽ മാർഗ്രിഗോറിയോസ് ഇടവക നോയ്ഡ ഒന്നാം സ്ഥാനവും സെന്‍റ് സ്റ്റീഫൻസ് ചർച്ച് ദിൽഷാദ് ഗാർഡൻ രണ്ടാംസ്ഥാനവും സെന്‍റ് തോമസ് ചർച്ച് ഗാസിയാബാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

2017 18 വർഷത്തെ ഏറ്റവും മികച്ച യൂണിറ്റിനുള്ള അവാർഡ് ഹൗസ് ഖാസ് സെന്‍റ് മേരീസ് കത്തീഡ്രൽ യൂണിറ്റ് അർഹമായി. ഏറ്റവും മികച്ച യൂണിറ്റ് സെക്രട്ടറിക്കുള്ള അവാർഡ് ഹൗസ് ഖാസ് സെൻറ് മേരീസ് കത്തീഡ്രൽ യുണിറ്റ് സെക്രട്ടറി ജോജി നൈനാൻ കരസ്ഥമാക്കി.

മറ്റു മത്സരഫലങ്ങൾ:

സോളോ സോംഗ് ഫീമെയിൽ:ഒന്നാം സമ്മാനം അന്ന അലക്സ് (സരിതവിഹാർ) രണ്ടാം സമ്മാനം ഷാലിൻ മേരി ഇടുകുള (ലുധിയാന) മൂന്നാം സ്ഥാനം ദിവ്യ ജോൺ (ഗാസിയബാദ്).

സോളോ സോംഗ് മെയിൽ: ഒന്നാം സ്ഥാനം സിറിൽ ഫിലിപ്പ്(ജനക്പുരി )രണ്ടാംസ്ഥാനം ബിനു കുഞ്ഞച്ചൻ (ദിൽഷാദ് ഗാർഡൻ) മൂന്നാംസ്ഥാനവും അബു ജോൺ മാത്യു( ഗാസിയബാദ്) .

പ്രസംഗ മത്സരം :ഒന്നാം സ്ഥാനം റിൻസി ഏബ്രഹാം(ദിൽഷാദ് ഗാർഡൻ)രണ്ടാംസ്ഥാനം ജോജി നൈനാൻ(ഹൗസ്ഖാസ്) മൂന്നാം സ്ഥാനം സിനു കെ ബാബു (ദ്വാരക).

ഉപന്യാസ മത്സരം: ഒന്നാം സമ്മാനം ജുനിത ആൻ ജോർജ് (ദിൽഷാദ് ഗാർഡൻ), രണ്ടാം സമ്മാനം Lt col രജുഷ രാജു (ജനക്പുരി), മൂന്നാം സമ്മാനം ജിൻസി ജോൺസൺ (ഗുഡ്ഗാവ്).

ബൈബിൾ ക്വിസ്: ഒന്നാം സമ്മാനം അനില മരിയൻ ചെറിയാൻ &ബെറ്റി വർഗീസ് (നോയിഡ), രണ്ടാം സമ്മാനം ഷോണി സാം &സുജ ബാബു (ജനക്പുരി), മൂന്നാം സമ്മാനം അലൻ എസ് തോമസ് &അശ്വതി അശ്വിൻ (ദിൽഷാദ് ഗാർഡൻ).

ബൈബിൾ റഫറൻസ് (ഇംഗ്ലീഷ്): ഒന്നാം സമ്മാനം ഷിബിൻ ജോൺ( തുഗ്ലക്കാബാദ് ),രണ്ടാം സമ്മാനം റിനു രാജു (സരിതവിഹാർ ),മൂന്നാം സമ്മാനം ശ്രുതി മേരി സുനിൽ (ലുധിയാന).

ബൈബിൾ റഫറൻസ് (മലയാളം): ഒന്നാം സമ്മാനം അനില മറിയം ചെറിയാൻ (നോയിഡ), രണ്ടാം സമ്മാനം നിസി തോമസ് (ദിൽഷാദ് ഗാർഡൻ) മൂന്നാംസ്ഥാനം ഷോണി സാം (ജനക്പുരി).

കീബോർഡ് കോമ്പറ്റീഷൻ: ഒന്നാം സമ്മാനം സിറിൽ ഷാജി( ഹൗസ്ഖാസ്), രണ്ടാം സമ്മാനം അശ്വിൻ സകറിയ (സരിതവിഹാർ) മൂന്നാം സമ്മാനം സുബിൻ മാത്യു (ഗാസിയബാദ്).

സ്റ്റിൽ ഫോട്ടോഗ്രാഫി: ഒന്നാം സമ്മാനം അലക്സ് ജോൺ (ഗാസിയബാദ്) രണ്ടാം സമ്മാനം മോഹിൻ തോമസ് (ലുധിയാന) മൂന്നാം സമ്മാനം ജസ്റ്റി ഉമ്മൻ (ഹൗസ്ഖാസ്).

റിപ്പോർട്ട്: ജോജി വഴുവാടി