ഫരീദാബാദ് രൂപതയിൽ മാർ ഭരണികുളങ്ങരയുടെ ഷഷ്ഠിപൂർത്തിയും മാതൃവേദി വാർഷികവും
Tuesday, February 5, 2019 11:09 PM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപതയിൽ മാതൃവേദിയുടെ വാർഷികവും ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ ഷഷ്ഠിപൂർത്തിയും ഹോസ്ഖാസ് സഹോദയ സീനിയർ
സെക്കൻഡറി സ്കൂളിൽ ആഘോഷിച്ചു.

മാതൃവേദി ഡയറക്ടർ ഫാ. മാർട്ടിൻ പാലമറ്റം, വികരി ജനറൽ മോൺ. ജോസ് വെട്ടിക്കൽ, ആനി ജോർജ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. മാർ ഭരണികുളങ്ങരയുടെ ഷഷ്ഠിപൂർത്തി, മാതൃവേദിയുടെ നേതൃത്വത്തിൽ അമ്മമാർ 60 പൂക്കൾ കൊടുത്തും 60 ദീപം തെളിച്ചും ആഘോഷിച്ചു.

അമ്മമാർ രൂപതയ്ക്കു ചെയ്യുന്ന സേവനങ്ങളെ നന്ദിയോടെ സ്മരിച്ച ആർച്ച് ബിഷപ്, രൂപതയിലെ അമ്മമാർ വിശുദ്ധിയുടെ ഉറവിടമാണെന്നും ഈ വിശുദ്ധി കുടുംബങ്ങളിലും രൂപതയിലെ വിവിധ മേഖലകളിലും അവരായിരിക്കുന്ന സ്ഥലങ്ങളിലും കാണിക്കണമെന്നും ആഹ്വാനം ചെയ്തു. രൂപതയിലെ 650 അമ്മമാരും വൈദികരും സന്യസ്തരും ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്