ട്രാഫോർഡ് മലയാളി അസോസിയേഷൻ: ബിജു കുര്യൻ പ്രസിഡന്‍റ്, ടോണി ജോൺ സെക്രട്ടറി
Friday, February 8, 2019 10:32 PM IST
മാഞ്ചസ്റ്റർ : യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനായ ട്രാഫോർഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ബിജു കുര്യൻ (പ്രസിഡന്‍റ്), സ്റ്റാൻലി ജോൺ ( വൈസ് പ്രസിഡന്‍റ് ), ഡോണി ജോൺ (സെക്രട്ടറി ), സാജു ലാസർ (ജോയിന്‍റ് സെക്രട്ടറി ), ലിജോ ജോൺ (ട്രഷറർ) എന്നിവരേയും പ്രോഗ്രാം കോഓർഡിനേറ്റർമാരായി മീന മാത്യു , ഷൈബി ബിജു , ഹൈഡി ബിനോയിയെയും തെരഞ്ഞെടുത്തു.

മികച്ച പരിപാടികൾ കോർത്തിണക്കികൊണ്ടുള്ള ഈ വർഷത്തെ പരിപാടികൾ മാർച്ച് മൂന്നിന് ട്രാഫോഡിലെ എക്സ് സർവീസ്മെൻ ഹാളിൽ നടക്കുന്ന ഫാമിലി ഡേ ആൻഡ് ഫുഡ് ഫെസ്റ്റ് നോടുകൂടി സമാരംഭിക്കും .ട്രാഫോർഡ് മങ്കമാർ ഒരുക്കുന്ന വ്യത്യസ്തമായ വിഭവങ്ങൾ പരിപാടിക്ക് മാറ്റു കൂട്ടും.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ