മ​ഞ്ഞി​നി​ക്ക​ര തി​രു​മേ​നി​യു​ടെ പെ​രു​നാ​ൾ കൊ​ണ്ടാ​ടി
Wednesday, February 13, 2019 10:50 PM IST
ന്യൂ​ഡ​ൽ​ഹി: മ​ഞ്ഞി​നി​ക്ക​ര​യി​ൽ ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന പ​രി. മോ​ർ ഇ​ഗ്നാ​ത്തി​യോ​സ് ഏ​ലി​യാ​സ് തൃ​തി​യ​ൻ പാ​ത്രീ​യ​ർ​ക്കി​സ് ബാ​വ​യു​ടെ 87മ​ത് ദു​ഖ്റോ​നോ പെ​രു​നാ​ൾ ആ ​പു​ണ്യ​വാ​ന്‍റെ തി​രു​ശേ​ഷി​പ്പ് സ്ഥാ​പി​ത​മാ​യി​രി​ക്കു​ന്ന ച​ത്ത​ർ​പൂ​ർ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ 2ഫെ​ബ്രു​വ​രി 2, 3 തി​യ​തി​ക​ളി​ൽ കൊ​ണ്ടാ​ടി.

ര​ണ്ടാം തീ​യ​തി വൈ​കി​ട്ട് പെ​രു​ന്നാ​ളി​ന് ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പൊ​ലീ​ത്ത അ​ഭി. കു​ര്യാ​ക്കോ​സ് മോ​ർ യൗ​സേ​ബി​യോ​സ് കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് 6.30ന് ​സ​ന്ധ്യാ​പ്രാ​ർ​ത്ഥ​ന​യും ആ​ശി​ർ​വാ​ദ​വും ന​ട​ന്നു. മൂ​ന്നാം തി​യ​തി ഭാ​ര​ത​ത്തി​ന്‍റെ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലൂ​ടെ ന​ട​ത്ത​പ്പെ​ട്ട ഏ​റ്റ​വും ദൈ​ർ​ഘൃ​മേ​റി​യ തീ​ർ​ഥ​യാ​ത്ര ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി. കു​ര്യാ​ക്കോ​സ് മോ​ർ യൗ​സേ​ബി​യോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി ഭ​ദാ​സ​ന​ത്തി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലെ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ തീ​ർ​ത്ഥ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു.

രാ​വി​ലെ 11.30ന് ​ഗോ​ൾ​ഡാ​ക്ഖാ​ന സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ചു, 1.30 ന് ​ഐ​എ​ൻ​എ​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു. നാ​ലി​ന് കു​ത്ത​ബ്മി​നാ​ർ ബൈ​പാ​സ് റോ​ഡി​ലെ​ത്തി​യ​പ്പോ​ൾ സെ​ൻ​റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക അ​ഭി. ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​കാ​രി ഫാ. ​ലി​ജോ വ​ർ​ഗ്ഗീ​സ്, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് തീ​ർ​ഥ​യാ​ത്ര​ക്കു രാ​ജ​കി​യ സ്വീ​ക​ര​ണം ന​ൽ​കി. ഫാ. ​ഷി​ജു ജോ​ർ​ജ് ഈ ​വ​ർ​ഷ​ത്തെ തീ​ർ​ഥ​യാ​ത്ര ക​ണ്‍​വീ​ന​റാ​യി മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. വൈ​കി​ട്ട് 5.30ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യും, വി. ​മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന​യും അ​ഭി. കു​ര്യാ​ക്കോ​സ് മോ​ർ യൗ​സേ​ബി​യോ​സി​ന്‍റെ പ്ര​ധാ​ന കാ​ർ​മ്മി​ക​ത്വ​ത്തി​ൻ ന​ട​ന്നു. തു​ട​ർ​ന്ന് പ്ര​സം​ഗം, ധൂ​പ​പ്രാ​ർ​ത്ഥ​ന, ആ​ശീ​ർ​വാ​ദ​വും ന​ട​ത്ത​പ്പെ​ട്ടു.

ഇ​ട​വ​ക​യു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​മ്മി​ച്ച ദേ​വാ​ല​യ​ത്തി​ന്‍റെ മു​ഖ​വാ​ര​ത്തി​ന്‍റെ​യും, വി. ​ദൈ​വ​മാ​താ​വി​ന്‍റെ നാ​മ​ത്തി​ൽ സ്ഥാ​പി​ച്ച ക​ൽ​കു​രി​ശി​ന്‍റെ​യും സ​മ​ർ​പ്പ​ണ​വും ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു. ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത സ​മ​ർ​പ്പ​ണ ശ്രു​ശ്രൂ​ഷ​ക​ൾ നി​ർ​വ​ഹി​ച്ചു. ഡ​ൽ​ഹി ഭ​ദാ​സ​ന​ത്തി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലെ കോ​ർ എ​പ്പി​സ്കോ​പ്പാ​മാ​ർ വൈ​ദി​ക​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് ത​മു​ക്ക് നേ​ർ​ച്ച​യും, സ്നേ​ഹ​വി​രു​ന്നും ന​ൽ​കി. ഡ​ൽ​ഹി മു​ൻ മ​ന്ത്രി​യും മാ​ള​വ്യ ന​ഗ​ർ എം​എ​ൽ​എ​യു​മാ​യ സോം​നാ​ഥ് ഭാ​ര​തി, മെ​ഹ് റോ​ളി എം​എ​ൽ​എ ന​രേ​ഷ് യാ​ദ​വ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: നെ​ൽ​സ​ണ്‍ വ​ർ​ഗീ​സ്