ഹെയർഫീൽഡിൽ ബ്രദർ സാബു ആറുതൊട്ടി നയിക്കുന്ന ധ്യാനം മാർച്ച് 8,9,10 തീയതികളിൽ
Tuesday, February 19, 2019 8:11 PM IST
ഹെയർഫീൽഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ വിവിധ മിഷൻ സെന്‍ററുകളും റീജണുകളും കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന വാർഷീക ധ്യാനങ്ങളുടെ ഭാഗമായി ഹെയർഫീൽഡ് സെന്‍റ് പോൾ കത്തോലിക്കാ ദേവാലയത്തിൽ ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരു ബ്രദർ സാബു ആറുതൊട്ടിയാണ് ത്രിദിന ധ്യാനം നയിക്കുക.

കുട്ടികൾക്കായി പ്രത്യേകം ഒരുക്കുന്ന ശുശ്രൂഷകൾക്കു പ്രീസ്റ്റ് ഇൻ ചാർജ് ഫാ. സെബാസ്റ്റ്യൻ ചാമക്കാല നേതൃത്വം നൽകും. കുട്ടികളുടെ ശുശ്രൂഷ ടെൻഹാം കത്തോലിക്ക ദേവാലയത്തിൽ നടക്കും.

വെള്ളി വൈകുന്നേരം 4 മുതൽ രാത്രി 8 വരെയും ശനി രാവിലെ 10. 30 മുതൽ വൈകുന്നേരം അഞ്ചുവരെയും ഞായർ ഉച്ചകഴിഞ്ഞ് ഒന്നു മുതൽ വൈകുന്നേരം 7.30 വരെയുമാണ് ധ്യാനം.

വലിയ നോമ്പിന്‍റെ ചൈതന്യത്തിൽ ഉദ്ധിതനായ ക്രിസ്തുവിലൂടെ വ്യക്തിപരമായും കുടുംബപരമായും ദൈവ കൃപകൾ ആർജിക്കുവാൻ ലഭിക്കുന്ന ഈ സുവർണാവസരം വിനിയോഗിക്കുവാൻ ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.

വാറ്റ്‌ഫോർഡ്‌, ഹെയ്‌സ്, സ്ലോ, ഹെയർഫീൽഡ്, ഹൈവെകോംബ്, ഹോൺസ്ലോ, എയ്ൽസ്ബറി തുടങ്ങിയ കുർബാന സെന്‍ററുകളെ കേന്ദ്രീകരിച്ച് ഹെയർഫീൽഡിൽ നടത്തപ്പെടുന്ന വാർഷീക ധ്യാനത്തിന്‍റെ വിജയത്തിനായി അതാതു സെന്‍ററുകളിലെ കൈക്കാരൻമാർ നേതൃത്വം നൽകും.

വിവരങ്ങൾക്ക് അതാതു സെന്‍ററുകളിലെ ട്രസ്റ്റിമാരായോ അല്ലങ്കിൽ ജോമോൻ 07804691069

St. Paul's Church, 2 Merele Avenue, Harefield , UB9 6DG.
The Most Holyname church, Oldmill Road, UB9 5AR , Denham.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ