കൊളോണിൽ "എന്‍റെ കേരളം' കലാസന്ധ്യ അവിസ്മരണീയമായി
Friday, February 22, 2019 10:34 PM IST
കൊളോണ്‍: ഒഐസിസി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ്) ജർമനിയുടെ ആഭിമുഖ്യത്തിൽ നടന്ന കലാസന്ധ്യ "എന്‍റെ കേരളം' പരിപാടി സംഗീതനൃത്ത കലകളുടെ നിറച്ചാർത്തണിഞ്ഞ ഹൃദ്യമായ സംഗമമായി.

കൊളോണ്‍ വെസ്സ്ലിംഗിലെ സെന്‍റ് ഗെർമാനൂസ് ദേവാലയ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി രണ്ടിന് വൈകുന്നേരം ആറിന് ആരംഭിച്ച കലാസന്ധ്യയിൽ സംഗീതജ്ഞൻ രാഹുൽ രാജ് മുഖ്യാതിഥിയായിരുന്നു. എലിഷാ ഫ്രാൻസിസ് രാഹുൽ രാജിന് ബൊക്ക നൽകി.

കേരള സംസ്ഥാന ഫിലിം അവാർഡ് ജേതാവും മലയാളം, കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി ഉൾപ്പടെ നിരവധി ചലചിത്രങ്ങക്ക് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കിയതിനു പുറമെ ഒട്ടനവധി മറ്റു പുരസ്കാരങ്ങളും നേടിയിട്ടുള്ള രാഹുൽ രാജ്, പിന്‍റോ തോമസ് ചിറയത്ത്, നിക്കോൾ കാരുവള്ളിൽ, ജിൻസണ്‍ ഫ്രാൻസ് കല്ലുമാടിക്കൽ, ജോസ് കുന്പിളുവേലിൽ എന്നിവർ ചേർന്ന് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജോസ് കവലേച്ചിറ പ്രാർത്ഥനാഗാനം ആലപിച്ചു.ഒഐസിസി ജോയിന്‍റ് കണ്‍വീനർ മാത്യു ജോസഫ് സ്വാഗതം ആശംസിച്ചു.

മൃദംഗ വായനയിലൂടെ താളത്തിന്‍റെ ഒൗന്നത്യങ്ങൾ മുഴക്കിയ ശ്രീദേവ് ശ്രീകുമാർ, നിക്കോൾ കാരുവള്ളിൽ നേതൃത്വം നൽകിയ ന്ധനൂപുരന്ധ യുടെ അർദ്ധശാസ്ത്രീയ, സിനിമാറ്റിക് ഡാൻസ്, ജർമനിയിലെ മൂന്നാം തലമുറയിലെ കൊച്ചുകുട്ടികൾ(അഞ്ജലി ജോസഫ്, ഷാലിനി ജോസഫ്, ലില്ലി നാർ, ജൂലിയ തളിയത്ത്, ജോഹാനാ കോച്ചേരിൽ, അന്നാ എബ്രഹാം, മായാ വെന്പാനിയ്ക്കൽ, ശ്രേയ പുത്തൻപുര) അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്, ഹാനോ തോമസ് മൂർ, ഡെന്നി കരിന്പിൽ എന്നിവർ നേതൃത്വം നൽകി ഗ്ളെൻസൻ, ജോൽസ്ന തുടങ്ങിയവർ അവതരിപ്പിച്ച ഹാസ്യചിത്രീകരണം മുതലായ കലാപരിപാടികൾ കലാസന്ധ്യയ്ക്ക് കൊഴുപ്പേകി.
പിന്േ‍റാ ചിറയത്തിന്‍റെ നേതൃത്വത്തിൽ യുവഗായകരായ അനീഷ് തോമസ് മാറാട്ടുകളം, ജിസിൽ കടന്പാട്, ഗ്ളെൻസൻ മുത്തേടൻ,ദെലീന തോമസ്, ജോൽസ്ന വെന്പാനിയ്ക്കൽ, മൂന്നാം തലമുറക്കാരി ഇഷാനി ചിറയത്ത് എന്നിവർ അണിനിരന്ന ഗാനമേള പരിപാടിയുടെ ഹൈലൈറ്റ് ആയിരുന്നു.

മുൻകേന്ദ്രമന്ത്രിയും എംപിയുമായ പ്രഫ. കെ.വി.തോമസ് ചെയർമാനായി ആയിരക്കണക്കിന് നിർധന വിദ്യാർത്ഥികൾക്ക് സഹായങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന ന്ധവിദ്യാധനം ട്രസ്റ്റ് ന്ധ എന്ന ചാരിറ്റി സ്ഥാപനത്തിന്‍റെ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടുശേഖരണമായിരുന്നു കലാസന്ധ്യയുടെ ലക്ഷ്യം. ഇടവേളയ്ക്ക് മുൻപ് വിദ്യാധനം ട്രസ്റ്റിനെപ്പറ്റിയുള്ള ഒരു ഡോക്കുമെന്‍ററിയും പ്രദർശിപ്പിച്ചു.

മുഖ്യമായും ജർമൻ മലയാളി യുവതലമുറയുടെ നേതൃത്വത്തിൽ നടന്ന ന്ധഎന്‍റെ കേരളംന്ധ കലാസന്ധ്യ ഏകോപനത്തിലും അവതരണത്തിലും ഏറെ മികവു പുലർത്തിയത് ജർമനിയിലെ രണ്ടാം തലമുറക്കാരുടെ കേരളത്തോടും കലയോടും ഇവിടുത്തെ സമൂഹത്തോടുമുള്ള പ്രതിബദ്ധതയുടെ മകുടോദാഹരണമാണ്. കലാപരിപാടികളിൽ പങ്കെടുത്തവർക്ക് രാഹുൽ രാജ് മൊമെന്‍റോ നൽകി.

പരിപാടിയുടെ മുഖ്യ സംഘാടകനായ ഒഐസിസി ഗ്ളോബൽ സെക്രട്ടറിയും യൂറോപ്പ് കോർഡിനേറ്ററുമായ ജിൻസണ്‍ ഫ്രാൻസ് കല്ലുമാടിക്കൽ വിദ്യാധനം ട്രസ്റ്റിനെപ്പറ്റി ഹ്രസ്വവിവരണം നൽകി കലാസന്ധ്യയെ ധന്യമാക്കിയവർക്ക് നന്ദി പറഞ്ഞു. ഒഐസിസി മീഡിയ കോർഡിനേറ്റർ ജോസ് കുന്പിളുവേലിൽ പരിപാടിയുടെ അവതാരകനായിരുന്നു.

ജർമനിയിൽ ഇതാദ്യമാണ് ഒരു കലാപരിപാടിയ്ക്ക് സൗജന്യ പ്രവേശനത്തോടൊപ്പം അത്താഴവിരുന്ന് നൽകിയത്.ജെൻസ് കാഞ്ഞിരക്കാട്ട്, സിജോ ചക്കുംമൂട്ടിൽ, സിനോ തോമസ് എന്നിവർ സാങ്കേതിക സഹായം നൽകി.വില്യം പത്രോസ്, ജോയൽ കുന്പിളുവേലിൽ എന്നിവർ ഫോട്ടോ വിഡിയോ കൈകാര്യം ചെയ്തു.

ലിബിൻ കാരുവള്ളിൽ, വികാസ് മണ്ണംപ്ളാക്കൽ, ഷൈൻ പഴയകരിയിൽ, ബിപിൻ തോമസ്, നിക്കോ പുതുശേരി, ഷാൻ ഫ്രാൻസിസ്, ബോബി മാത്യു,ജോസ് പുതുശേരി, തോമസ് അറന്പൻകുടി, ഡേവീസ് വടക്കുംചേരി, ഷീബ കല്ലറയ്ക്കൽ എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ