ഗോൾവേയിൽ ചിത്രരചനയും പെയിന്‍റിംഗ് മത്സരവും
Friday, February 22, 2019 11:32 PM IST
ഡബ്ലിൻ: ഗോൾവേയിൽ സെന്‍റ് പാട്രിക് ദിനാഘോഷങ്ങളോടനുബന്ധിച്ചു കുട്ടികൾക്കായി ചിത്രരചനയും പെയിന്‍റിംഗ് ഗ് മത്സരവും നടത്തപ്പെടുന്നു. കുട്ടികളുടെ നൈസർഗികവും കലാപരവുമായ കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗോൾവേയിലെ മലയാളികളുടെ സാംസ്കാരിക സംഘടനയായ ജി ഐ സി സി ( Galway Indian Cultural Community) INSPIRATION 2019 എന്ന പേരിൽ മറ്റൊരു ചുവടു കൂടി മുന്നോട്ടു വയ്ക്കുന്നു.

മാർച്ച് 9നു (ശനി) രാവിലെ 11 ന് Galway East ലുള്ള CUMASU സെന്‍ററിൽ സബ് ജൂണിയർ, ജൂണിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി 5 മുതൽ 15 വയസു വരെയുള്ള കുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

5, 6,7 (സബ് ജൂണിയർ) വയസുള്ള കുട്ടികൾക്ക് കളറിംഗ് മത്സരവും 8, 9,10 (ജൂണിയർ),11-15 (സീനിയർ) എന്നീ വിഭാഗങ്ങളിലുള്ളവർക്കു നൽകുന്ന വിഷയത്തോടനുബന്ധിച്ചു ഭാവനാപരമായി ചിത്രം വരച്ചു പെയിന്‍റ് ചെയ്യുക എന്നുള്ളതും ആയിരിക്കും മത്സരം.

പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കും. മറ്റ് സമ്മാനങ്ങൾ ഓണാഘോത്തോട നുബന്ധിച്ചു വിതരണം ചെയ്യപ്പെടും. രജിസ്ട്രെഷൻ ഫീസ് 5 യൂറോ ആണ്യ പങ്കെടുക്കാൻ താല്പര്യമുള്ളവർ മാർച്ച് 6 നു മുമ്പായി ഓൺലൈൻ ആയി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ, ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSfX45x6wJJ3TDJLJjwn48I6bXxMrGreDn0SY-YXb4Qp_9NeuA/viewform

വിവരങ്ങൾക്ക്: 0894871183 / 0877765728 / 0879443373 / 0876455253.
Or Visit https://www.facebook.com/indiansingalway/

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ