മൂ​ന്ന് ജ​ർ​മ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ തു​ർ​ക്കി പു​റ​ത്താ​ക്കി
Tuesday, March 12, 2019 12:08 AM IST
ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ നി​ന്നു​ള്ള മൂ​ന്ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ രാ​ജ്യ​ത്തു നി​ന്നു പു​റ​ത്തു പോ​കാ​ൻ തു​ർ​ക്കി​യു​ടെ നി​ർ​ദേ​ശം. ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും, ഇ​തി​നെ​തി​രേ പ​രാ​തി ന​ൽ​കു​മെ​ന്നും ജ​ർ​മ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹെ​യ്കോ മാ​സ്.

പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ൽ രാ​ജ്യം വി​ടാ​നാ​ണ് മൂ​ന്നു പേ​ർ​ക്കും ല​ഭി​ച്ചി​രി​ക്കു​ന്ന ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. വി​ദേ​ശ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ അ​ക്ര​ഡി​റ്റേ​ഷ​ൻ തു​ർ​ക്കി നി​രാ​ക​രി​ക്കു​ന്ന​ത് ഇ​താ​ദ്യം.

തു​ർ​ക്കി​യി​ൽ മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ടു​ന്ന​തു സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളും ഇ​തോ​ടെ വീ​ണ്ടും സ​ജീ​വ​മാ​യി. സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ പ​ങ്ക് ആ​രോ​പി​ച്ച് ഡ​സ​ൻ​ക​ണ​ക്കി​ന് തു​ർ​ക്കി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ സ​ർ​ക്കാ​ർ നേ​ര​ത്തെ ത​ന്നെ ജ​യി​ലി​ലാ​ക്കി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ