വി. ​യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ തി​രു​നാ​ൾ മാ​ർ​ച്ച് 19നു ​ബ്ലാ​ക്ക്റോ​ക്കി​ൽ
Tuesday, March 12, 2019 10:07 PM IST
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ വി. ​യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ൾ മാ​ർ​ച്ച് 19 ചൊ​വ്വാ​ഴ്ച ബ്ലാ​ക്ക്റോ​ക്ക് ഗാ​ർ​ഡി​യ​ൻ ഏ​യ്ഞ്ച​ൽ ദേ​വാ​ല​യ​ത്തി​ൽ ആ​ഘോ​ഷി​ക്കു​ന്നു. വൈ​കി​ട്ട് അ​ഞ്ചി​ന് ആ​രാ​ധ​ന​യും സ്തു​തി​പ്പും, തു​ട​ന്ന് ഡ​ബ്ലി​നി​ലെ സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് ഗാ​യ​ഗ​സം​ഘം ന​യി​ക്കു​ന്ന ഗാ​ന​ശു​ശ്രൂ​ഷ, വ​ച​ന ശു​ശ്രൂ​ഷ, ല​ദീ​ഞ്ഞ്, നൊ​വേ​ന. വൈ​കി​ട്ട് 6.30നു ​തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച.

ഉ​ത്ത​മ കു​ടും​ബ പാ​ല​ക​നാ​യ വി. ​യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ ദി​നം പി​തൃ​ദി​ന​മാ​യി ആ​ച​രി​ച്ച് എ​ല്ലാ കു​ടും​ബ​നാ​ഥ·ാ​രേ​യും ആ​ദ​രി​ച്ചു അ​വ​ർ​ക്കാ​യി പ്രാ​ർ​ഥി​ക്കു​ന്നു. അ​ന്നേ​ദി​നം സ​ഭ​യി​ൽ നേ​തൃ​ത്വ​ശു​ശ്രൂ​ഷ ചെ​യ്യു​ന്ന എ​ല്ലാ​വ്യ​ക്തി​ക​ളേ​യും സ​ഭാ​സം​ര​ക്ഷ​ക​നാ​യ യൗ​സേ​പ്പി​താ​വി​ന്‍റെ കൈ​ക​ളി​ൽ സ​മ​ർ​പ്പി​ച്ചു പ്രാ​ർ​ഥി​ക്കു​ന്നു. എ​ല്ലാ യൗ​സേ​പ്പ് നാ​മ​ധാ​രി​ക​ളേ​യും ത​ദ​വ​സ​ര​ത്തി​ൽ ആ​ദ​രി​ക്കു​ന്നു. വൈ​കി​ട്ട് സ്നേ​ഹ​വി​രു​ന്നോ​ടു​കൂ​ടി തി​രു​നാ​ൾ സ​മാ​പി​ക്കു​ന്നു. കു​ട്ടി​ക​ളെ അ​ടി​മ​വ​യ്ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മാ​ധ്യ​സ്ഥം യാ​ചി​ച്ച് ദൈ​വാ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ എ​ല്ലാ കു​ടും​ബ​ങ്ങ​ളേ​യും തി​രു​നാ​ളി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്