ബോ​യിം​ഗ് 737 വി​മാ​ന​ങ്ങ​ൾ​ക്ക് യൂ​റോ​പ്യ​ൻ വ്യോ​മാ​തി​ർ​ത്തി​യി​ൽ വി​ല​ക്ക്
Wednesday, March 13, 2019 11:24 PM IST
ബ്ര​സ​ൽ​സ്: ബോ​യിം​ഗ് 737 മാ​ക്സ് വി​മാ​ന​ങ്ങ​ൾ​ക്ക് യൂ​റോ​പ്യ​ൻ വ്യോ​മാ​തി​ർ​ത്തി​യി​ൽ പ​റ​ക്കു​ന്ന​ത് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഫ്രാ​ൻ​സ് നേ​ര​ത്തെ ത​ന്നെ സ​മാ​ന നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ണി​കാ​ല​മാ​നം വി​ല​ക്ക് ബാ​ധ​ക​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

എ​ത്യോ​പ്യ​ൻ എ​യ​ർ​ലൈ​ൻ വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് 157 പേ​ർ മ​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം. സിം​ഗ​പ്പൂ​ർ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ നേ​ര​ത്തെ ബോ​യിം​ഗ് 737 വി​മാ​ന​ങ്ങ​ളെ​ല്ലാം സ​ർ​വീ​സി​ൽ​നി​ന്നു പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഓ​സ്ട്രേ​ലി​യ, ബ്രി​ട്ട​ൻ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളും ഈ​യി​ന​ത്തി​ൽ​പ്പെ​ട്ട വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സി​ൽ​നി​ന്നു പി​ൻ​വ​ലി​ച്ചു ക​ഴി​ഞ്ഞു. അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ്രി​ട്ട​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​രു​പ​തു രാ​ജ്യ​ങ്ങ​ൾ ഇ​ത്ത​രം വി​മാ​ന​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ 28 രാ​ജ്യ​ങ്ങ​ൾ അ​ട​ങ്ങു​ന്ന യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളെ കൂ​ടാ​തെ ചൈ​ന, സൗ​ത്ത് ആ​ഫ്രി​ക്ക, മൊ​റോ​ക്കോ, എ​ത്യോ​പ്യ, സി​ങ്ക​പ്പൂ​ർ, ഇ​ന്തോ​ന്യേ, ബ്ര​സീ​ൽ, മം​ഗോ​ളി​യ, അ​ർ​ജ​ന്‍റീ​ന, മെ​ക്സി​ക്കോ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ് ഇ​തു​വ​രെ ഇ​ത്ത​രം വി​മാ​ന​ങ്ങ​ൾ​ക്ക് വി​ല​ക്ക് ന​ൽ​കി​യി​രി​യ്ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ സ്പൈ​സ് ജെ​റ്റ്, ജെ​റ്റ് എ​യ​ർ​വേ​സ് തു​ട​ങ്ങി​യ വി​മാ​ന​ക്ക​ന്പ​നി​ക​ളാ​ണ് ബോ​യിം​ഗ് 737 മാ​ക്സ് വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ൽ പു​തി​യ ഉ​ത്ത​ര​വി​നു പി​ന്നാ​ലെ ഇ​ന്ത്യ​യി​ൽ സ്പൈ​സ് ജെ​റ്റ് 13 വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സി​ൽ നി​ന്നും പി​ൻ​വ​ലി​ച്ചു.

എ​ന്നാ​ൽ വി​മാ​ന​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്ക് പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നു​മി​ല്ലെ​ന്നാ​ണ് അ​മേ​രി​ക്ക​ൻ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​രി​യ്ക്കു​ന്ന​തെ​ങ്കി​ലും വി​മാ​ന​ത്തി​ന്‍റെ ഓ​വ​റോ​ൾ ചെ​ക്ക​പ്പ് ന​ട​ത്താ​നു​ള്ള പു​റ​പ്പാ​ടി​ലാ​ണ് ബോ​യിം​ഗ് ക​ന്പ​നി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ